NEWS DESK: ഒരു സിനിമയ്ക്ക് തികച്ചും അനുകൂലമായ റിവ്യൂസ് നേടുക അതും റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ തന്നെ അത്തരം പബ്ലിസിറ്റിയിലേക്കെത്തുക എന്നത് ഒരു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ആ ഒരു പ്രതിസന്ധി ഘട്ടം കടന്നു കഴിഞ്ഞാല്‍ പിന്നെ സിനിമയെ കാത്തിരിക്കുന്നത് വലിയ വിജയ സാധ്യതകളാണ്. മലയാളത്തില്‍ ഇത്തരത്തില്‍ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ സിനിമകളില്‍ ഏറ്റവും ഒടുവിലെത്ത ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. 2023 സെപ്റ്റംബര്‍ 28-ന് തിയറ്ററുകളിലെത്തിയ ചിത്രത്തെ ആദ്യ ദിനങ്ങളില്‍ തന്നെ സിനിമാ പ്രേമികള്‍ ഏറ്റെടുത്തതിന്റെ നേര്‍സാക്്ഷ്യമാണ് ആ ചിത്രത്തിന് ഇതുവരെ ലഭിച്ച കളക്ഷന്‍. കേരളത്തില്‍ മാത്രമല്ല ഈ സിനിമ വിജയം നേടിയത്, മറിച്ച് വിദേശത്തും വന്‍ കളക്ഷനിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്.
യുകെ-യിലും അയര്‍ലന്‍ഡിലുമായി അവസാന വാരാന്ത്യത്തില്‍ സിനിമ നേടിയ കളക്ഷന്റെ കണക്ക് പുറത്തുവന്നിരിക്കുകയാണ്. ജവാന്‍, മിഷന്‍ റാണിഗഞ്ജ്, ഫുക്രി 3, ചന്ദ്രമുഖി-2, എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനം തുടരുന്നയിടത്ത് അവസാന വാരാന്ത്യം ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയത് കണ്ണൂര്‍ സ്‌ക്വാഡ് ആണ്. കണ്ണൂര്‍ സ്‌ക്വാഡ് 64,849 പൗണ്ട് (66 ലക്ഷം രൂപ) നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ജവാന് നേടാനായത് 36,736 പൗണ്ട് മാത്രമാണ്. മൂന്നാം സ്ഥാനത്തുള്ള മിഷന്‍ റാണിഗഞ്ജ് നേടിയിരിക്കുന്നത് 36,474 പൗണ്ടുമാണ്. അതേസമയം കണ്ണൂര്‍ സ്‌ക്വാഡ് ഇതുവരെ അവിടെ നിന്ന് നേടിയിട്ടുള്ളത് 1,58,594 പൗണ്ട് (1.6 കോടി രൂപ) ആണ്. റൂള്‍സ് രഞ്ജന്‍, താങ്ക്യൂ ഫോര്‍ കമിംഗ്, ഫുക്രി 3, ഗഡ്ഡി ജാണ്ഡി, എനിഹൗ മിട്ടി പാവോ, ചന്ദ്രമുഖി 2, രത്തം, 800, സ്‌കന്ദ, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, ബുഹേ ബരിയാന്‍ എന്നീ ചിത്രങ്ങളാണ് യഥാക്രമം നാല് മുതല്‍ 14 വരെയുള്ള സ്ഥാനങ്ങളില്‍.
മൂന്നാം വാരത്തിലേക്ക് എത്തിനില്‍ക്കുമ്പോഴും ഏതൊരു നിനിമാ നിര്‍മ്മാതാവിനെയും അസൂയപ്പെടുത്തുന്ന രീതിയിലാണ് സിനിമ നിലനിര്‍ത്തുന്ന സ്‌ക്രീന്‍ ഗ്രൗണ്ട്. ഇന്ത്യയ്ക്ക് പുറമെ ജിസിസി, യുകെ, അയര്‍ലന്‍ഡ്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലൊക്കെ അങ്ങനെതന്നൊണ് ചിത്രം മുന്നേറുന്നത്. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ലോകമെമ്പാടുമായി 800 ല്‍ അധികം സ്‌ക്രീനുകള്‍ ചിത്രത്തിനുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്.