അബുദാബി: യുഎഇ-യില്‍ ഒക്ടോബര്‍ മാസത്തെ റീട്ടെയില്‍ ഇന്ധന വില പ്രഖ്യാപിച്ചു. സൂപ്പര്‍ 98, സ്പെഷ്യല്‍ 95, ഇ-പ്ലസ് 91 എന്നിവയുടെ റീട്ടെയില്‍ നിരക്കുകളില്‍ ലിറ്ററിന് ഏകദേശം മൂന്ന് ഫില്‍സ് വീതം വര്‍ധനയുണ്ടാകും. ഒക്ടോബറില്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 3 ദിര്‍ഹം 44 ഫില്‍സാണ് നല്‍കേണ്ടത്. ഇതേസ്ഥാനത്ത് സെപ്തംബറില്‍ 3 ദിര്‍ഹം 42 ഫില്‍സാണ് ഈടാക്കിയിരുന്നത്. രണ്ട് ഫില്‍സിന്റെ വര്‍ധനയാണ് ഒക്ടോബറില്‍ ഉണ്ടാകുന്നത്. സ്പെഷ്യല്‍ 95 പെട്രോളിന് 3 ദിര്‍ഹം 31 ഫില്‍സ് ഉണ്ടായിരുന്നത് നാളെ മുതല്‍ 3 ദിര്‍ഹം 33 ഫില്‍സ് ആയി ഉയരും. രണ്ട് ഫില്‍സാണ് വര്‍ധിക്കുന്നത്. ഇ-പ്ലസ് 91 പെട്രോളിന് 3 ദിര്‍ഹം 26 ഫില്‍സാണ് പുതിയ വില. 3 ദിര്‍ഹം 23 ഫില്‍സ് ഉണ്ടായിരുന്നത് നാളെ മുതല്‍ മൂന്ന് ഫില്‍സിന്റെ വര്‍ധനയുണ്ടാകും. വാഹനത്തിന്റെ മോഡലുകള്‍ക്കനുസരിച്ച് ഒക്ടോബറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുമ്പോള്‍ സെപ്്റ്റംബര്‍ മാസത്തേക്കാള്‍ 2 ദിര്‍ഹം മുതല്‍ 8 ദിര്‍ഹത്തോളം അധിക ചെലവ് വരും. 2023 ഒക്ടോബര്‍ 1 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. യു.എ.ഇ ഇന്ധന വില കമ്മിറ്റി എല്ലാ മാസവും വിപണി വ്യതിയാനങ്ങള്‍ക്കനുസരിച്ച്് വില പുതുക്കി നിശ്ചയിക്കാറുണ്ട്.