ഇളവ് നല്‍കി സൗദി; എക്‌സിറ്റ് അടിച്ചിട്ടും നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് സുവര്‍ണാവസരം

Share

റിയാദ്: എക്സിറ്റ് വിസ ലഭിച്ച ശേഷം വിവിധ കാരണങ്ങളാല്‍ യഥാസമയം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ സൗദി അറേബ്യയില്‍ കുടുങ്ങിപ്പോയവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ അവസരമൊരുങ്ങുന്നു. എക്സിറ്റ് കാലാവധി കഴിഞ്ഞവര്‍ക്ക് കാലയളവ് സമയം നോക്കാതെ തന്നെ 1,000 റിയാല്‍ പിഴയടച്ച് എക്സിറ്റ് നല്‍കിത്തുടങ്ങിതായി അധികൃതര്‍ അറിയിച്ചു. ഇഖാമ ഇല്ലാതെ രാജ്യത്ത് കഴിഞ്ഞതിന്റെ ഭീമമായ പിഴത്തുക ഉള്‍പ്പെടെ ഒഴിവാക്കിയാണ് ിയമ ലംഘകര്‍ക്ക് എക്സിറ്റ് നല്‍കുന്നത്. നാട്ടിലേക്ക് പോകാന്‍ അപേക്ഷ സമര്‍പ്പിച്ച പരമാവധി ഇന്ത്യക്കാരെ സഹായിക്കാന്‍ എല്ലാവിധ ശ്രമം ആരംഭിച്ചതായി സൗദി ഇന്ത്യന്‍ എംബസ്സി അറിയിച്ചു. എക്സിറ്റ് കാലാവധി അവസാനിച്ച ശേഷം സൗദിയില്‍ നാലു വര്‍ഷത്തിലേറെക്കാലം അകപ്പെട്ടുപോയ കന്യാകുമാരി സ്വദേശി ജസ്റ്റിന്‍ കഴിഞ്ഞ ദിവസം 1,000 റിയാല്‍ പിഴയടച്ച് നാട്ടിലെത്തി. ഇഖാമ പുതുക്കുന്നതിനായി എക്സിറ്റ് കാലാവധി കഴിഞ്ഞത് മുതലുള്ള പിഴ സംഖ്യ 40,000-ത്തോളം റിയാലായിരുന്നു. ഈ പണം സ്വരൂപിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ജസ്റ്റിന്‍ സൗദിയില്‍ കുടുങ്ങിപ്പോയത്. രാജ്യം വിടാന്‍ നിലവില്‍ സൗദി നല്‍കിയിരിക്കുന്ന പൊതുമാപ്പ് അനേകം പ്രവാസികള്‍ക്ക് ഗുണകരമാകും.