കുവൈത്ത് സിറ്റി: തൊഴിലുടമയുടെ അംഗീകാരമില്ലാതെ തൊഴിലാളികള്‍ക്ക് റെസിഡന്‍സി മാറ്റുന്നതിന് കുവൈറ്റില്‍ അംഗീകാരം. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ആണ് ഇതുമായി ബന്ധപ്പെട്ട അനുവാദം നല്‍കാന്‍ ഒരുങ്ങുന്നത്. ഇതുസംബന്ധമായ നിര്‍ദേശം പരിഗണിച്ചുവരികയാണെന്ന് പാം പ്രൊട്ടക്ഷന്‍ സെക്ടര്‍ അഫയേഴ്സ് ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫഹദ് മുറാദ് അറിയിച്ചു. തൊഴിലുടമ തൊഴില്‍ കരാറില്‍ നല്‍കിയിട്ടുള്ള വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജീവനക്കാര്‍ക്ക് സ്‌പോണ്‍സര്‍മാരുടെ അനുവാദം ഇല്ലാതെതന്നെ വിസ മാറാന്‍ കഴിയും. എന്നാല്‍ തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ ഒരേസമയം സംരക്ഷിക്കുമെന്ന് ഫഹദ് മുറാദ് വ്യക്തമാക്കി.