ഒമാന്‍: ഒമാനി ടാക്സി ആപ്ലിക്കേഷനായ ‘ഊബര്‍ ടാക്സി’ ആപ്ലിക്കേഷന്റെ പേര് മാറ്റി. ‘ഒമാന്‍ ടാക്സി’ എന്ന പേരിലാകും ഇനിമുതല്‍ അറിയപ്പെടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പേര് മാറ്റത്തിന് അനുമതി നല്‍കിയതായി ഒമാന്‍ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം വ്യക്തമാക്കി. ഊബര്‍ സ്മാര്‍ട്ട് സിറ്റീസ് എല്‍എല്‍സിയാണ് പേര് മാറ്റുന്നത്. ഒമാന്‍ ടാക്സി എന്ന പേരിലേക്ക് ആണ് ഇപ്പോള്‍ മാറിയിരിക്കുന്നത്. രാജ്യത്തെ അനധികൃത ടാക്സികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികള്‍ ആണ് കൊണ്ടുവന്നിരിക്കുന്നത്. അടുത്തമാസം ഒന്നിനുമുമ്പ് അംഗീകൃത ആപ്ലിക്കേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊതു ടാക്സികള്‍ ആണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയിരിക്കുന്നത്.