റായ്പുര്‍: അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനി ഗ്രൂപ്പിനെതിരായ ഓഹരിത്തട്ടിപ്പ് ആരോപണങ്ങള്‍ ബിജെപി സര്‍ക്കാര്‍ അന്വേഷിക്കില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ യഥാര്‍ഥത്തില്‍ നഷ്ടം വരുന്നത് ‘മറ്റൊരാള്‍’ക്കാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഛത്തിസ്ഗഡിലെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ല് ബിജെപി ഒടിച്ചെന്നും നോട്ട് നിരോധനം ജി.എസ്.ടി എന്നിവയിലൂടെ ചെറുകിട കച്ചവടക്കാരെ സര്‍ക്കാര്‍ മനഃപൂര്‍വം ഇല്ലാതാക്കിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഛത്തിസ്ഗഡ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിലവിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകളും മധ്യപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില്‍ അധികാരമേല്‍ക്കാന്‍ പോകുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളും പാവങ്ങളുടെ സര്‍ക്കാര്‍ ആയിരിക്കുമെന്നും അവര്‍ ഒരിക്കലും അദാനിയുടെ ദല്ലാള്‍ ആയിരിക്കില്ലെന്നിം രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പുകളിലും ഒരുപാട് സീറ്റുകള്‍ നേടുമെന്ന് ബിജെപി അവകാശപ്പെടുമെങ്കിലും കര്‍ണാടകയില്‍ നമ്മള്‍ കണ്ടത് മരിച്ചായിരുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ സാധാരണക്കാരായ ജനങ്ങള്‍ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.