അജ്മാനില്‍ ടാക്‌സി നിരക്കില്‍ വര്‍ധന; യു.എ.ഇ-യിൽ പുതുക്കിയ ഇന്ധനവില പ്രാബല്യത്തില്‍

Share

ദുബായ്: യുഎഇ-യില്‍ ഇന്ധന വില വര്‍ദ്ധിപ്പിച്ചതോടെ അജ്മാനില്‍ ടാക്‌സി നിരക്കില്‍ നേരിയ തോതില്‍ വര്‍ദ്ധന ഉണ്ടായതായി അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാസത്തില്‍ നിന്ന് 6 ഫില്‍സിന്റെ വര്‍ധനയാണ് ഈ മാസത്തില്‍ ഉണ്ടായിരിക്കുന്നത്. ഇന്നുമുല്‍ അജ്മാന്‍ ടാക്‌സിയില്‍ സഞ്ചരിക്കുമ്പോള്‍ ഓരോ കിലോമീറ്ററിനും 1 ദിര്‍ഹം 90 ഫില്‍സ് നല്‍കേണ്ടിവരുമെന്ന് അതോറിറ്റി അറിയിച്ചു. ആഗസ്റ്റ് മാസത്തില്‍ ഒരു കിലോമീറ്ററിന് 1 ദിര്‍ഹം 84 ഫില്‍സായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ മിനിമം ചാര്‍ജ്, വെയിറ്റിംഗ് അടക്കമുള്ള മറ്റ് നിരക്കുകളില്‍ മാറ്റമില്ലാതെ തുടരുമെന്നും അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.

അതേസമയം രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വരുത്തിയ നേരിയ വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തിലായി. സൂപ്പര്‍ 98 പെട്രോള്‍ ഒരു ലിറ്ററിന് 3.42 ദിര്‍ഹമാണ് പുതുക്കിയ വില. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് സെപ്റ്റംബറില്‍ 3.31 ദിര്‍ഹം നല്‍കേണ്ടി വരും. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 3.23 ദിര്‍ഹമാണ് പുതുതായി നല്‍കേണ്ട വില. ഡീസല്‍ ലിറ്ററിന് 3.40 ദിര്‍ഹമാണ് പുതുക്കിയ വില.

New fuel price in UAE with effect from, 2023 september 1
1. Super 98 Petrol – 3.42 AED/ltr
2. Special 95 Petrol- 3.31 AED/ltr
3. E-Plus 91 Petrol- 3.23 AED/ltr
4. Diesel – 3.40 AED/ltr