ഡല്‍ഹി: സാംസങ്ങ് കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ ഫോള്‍ഡിംഗ് സ്മാര്‍ട്ട്‌ഫോണുകളുടെ ബുക്കിംഗിന് ചരിത്ര നേട്ടം. സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 5, ഗാലക്‌സി Z ഫ്‌ളിപ്പ് 5 എന്നീ മോഡലുകള്‍ക്കാണ് പുറത്തിറങ്ങുന്നതിനുമുമ്പു തന്നെ ഞെട്ടിപ്പിക്കുന്ന ബുക്കിംഗ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മാത്രം ബുക്കിംഗ് ആരംഭിച്ച് 28 മണിക്കൂറുകള്‍ക്കുള്ളില്‍ 1 ലക്ഷത്തോളം പ്രീ-ബുക്കിങ് നേടാന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. നൂനതകള്‍ എല്ലാം പരിഹരിച്ച് തികച്ചും വ്യത്യസ്തമായ സവിശഷതകള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് 5G ശ്രേണിയില്‍ പെടുന്ന ഫോള്‍ഡിംഗ് സ്മാര്‍ട്ട്‌ഫോണുകള്‍ സാംസങ്ങ് അവതരിപ്പിക്കുന്നത്. 4G ഫോള്‍ഡിംഗ് മോഡല്‍ ഫോണുകളെക്കാള്‍ 1.7 ശതമാനം ഇരട്ടി പ്രീ-ബുക്കിംഗ് ലഭിച്ചുവെന്നാണ് സാംസംങ് അവകാശപ്പെടുന്നത്. 2023 ജൂലൈ 26-നാണ് സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 5, ഗാലക്‌സി Z ഫ്‌ളിപ്പ് 5 ഫോള്‍ഡിംഗ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയതെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഓഗസ്റ്റ് 18 മുതലാണ് വില്‍പ്പനയ്ക്കെത്തുന്നത്. ഈ ഫോണുകള്‍ ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അതേസമയം 2023 ജൂലൈ 27-ന് തന്നെ ഇവയുടെ പ്രീ-ബുക്കിങ് ആരംഭിച്ചിരുന്നു.
സവിശേഷതകളില്‍ ഏറെ മുന്നിലാണ് സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 5 സ്മാര്‍ട്ട്‌ഫോണുകള്‍. 12 ജിബി റാമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 256 ജിബി കപ്പാസിറ്റിയുള്ള വേരിയന്റിന് ഇന്ത്യയില്‍ 1,54,999 രൂപയാണ് വില. 512 ജിബി സ്റ്റോറേജുള്ള വേരിയന്റിന് 1,64,999 രൂപയും 1 ടിബി സ്റ്റോറേജുള്ള മോഡലിന് 1,84,999 രൂപയുമാണ് വിപണി വില. ആകര്‍ഷകമായ നിറങ്ങളിലാണ് ഈ മോഡലുകള്‍ വിപണിയിലെത്തുന്നത്. ക്രീം, ഐസി ബ്ലൂ, ഫാന്റം ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ പുതിയ മോഡലുകള്‍ ലഭിക്കും. എന്നാല്‍ സാംസങ് ഗാലക്‌സി Z ഫ്‌ളിപ്പ് 5 സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഒരു ലക്ഷത്തില്‍ താഴെയാണ് വില. 256 ജിബി ഫോണിന് 99,999 രൂപയാണ് വില. എന്നാല്‍ ജിബി കപ്പാസിറ്റി കൂടുന്നതിനനുസരിച്ച് വിലയില്‍ മാറ്റമുണ്ടാകും. 512 ജിബി സ്റ്റോറേജുള്ള ഹൈ എന്‍ഡ് വേരിയന്റിന് 1,09,999 രൂപ വിപണിയില്‍ വിലയുണ്ട്. ക്യാമറ, ബാറ്ററി കപ്പാസിറ്റി എന്നിവയിലും താരമാണ് സാംസങ് ഗാലക്‌സി ഫോള്‍ഡ് 5, ഗാലക്‌സി ഫ്‌ളിപ്പ് 5 എന്നീ മോഡലുകള്‍.