ദുബായ്: നീണ്ട അവധിക്കുശേഷം 2023-24 സ്‌കൂള്‍ അധ്യയന വര്‍ഷത്തിന് ഈ മാസം 28-ന് തുടക്കം കുറിക്കുമെന്ന് ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി. സാധാരണയായി സെപ്തംബര്‍ മാസത്തിലാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്, എന്നാല്‍ ഇത്തവണ അല്‍പം നേരത്തെയാണ് സ്‌കൂളുകള്‍ തുറക്കുന്നതെന്ന പ്രത്യേകതയുണ്ട്. ഈ മാസം 28-ന് സ്‌കൂളുകള്‍ തുറന്നാല്‍ ഡിസംബര്‍ 11-ന് ശീതകാല അവധിക്കായി അടയ്ക്കുകയും തുടര്‍ന്ന് 2024 പുതുവര്‍ഷത്തില്‍ ജനുവരി 2 മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുകയും ചെയ്യും. 2024 മാര്‍ച്ച് 25 മുതല്‍ വേനല്‍ക്കാല അവധിക്കായി അടച്ചാല്‍ ഏപ്രില്‍ 15-നായിരിക്കും പിന്നെ സ്‌കൂളുകള്‍ തുറക്കുന്നതെന്നും ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി വ്യക്തമാക്കി.