ദുബായ്: മലപ്പുറം സ്വദേശിയായ യുവാവ് ദുബായില്‍ മരണപ്പെട്ടു. തിരൂര്‍, കോട്ട്-പയ്യനങ്ങാടിയിലെ തങ്ങള്‍സ് റോഡില്‍ മോട്ടോര്‍ റിപ്പയറിങ് ജോലി ചെയ്യുന്ന എരഞ്ഞിക്കാട്ടില്‍ അലിക്കുഞ്ഞിന്റെ മകന്‍ 26 വയസുള്ള നിസാറാണ് മരിച്ചത്. ദുബായിൽ ജോലിക്കിടെ ഛര്‍ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദുബായിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ എ.സി മെക്കാനിക് ആയി ജോലി ചെയ്തുവരികയായിരുന്നു നിസാർ. പത്തുദിവസത്തെ അവധിക്കായി നാട്ടില്‍ പോയി രണ്ടാഴ്ച മുമ്പാണ് നിസാർ ദുബായില്‍ തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. നിസാർ അവിവാഹിതനാണ്. ജുബൈരിയയാണ് മാതാവ്. നിഷാദലി, ജംഷിയ, സെല്‍വ എന്നിവരാണ് സഹോദരങ്ങള്‍ .