ദുബായ്: മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2023 ജൂലൈ 28-ന് റിലീസ് ചെയ്ത ദിലീപ് ചിത്രം വോയ്‌സ് ഓഫ് സത്യനാഥന്‍ ആഗസ്റ്റ് 3 വ്യാഴാഴ്ച മുതല്‍ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനം ആരംഭിക്കും. യുഎഇ-യില്‍ വോക്‌സ് സിനിമാസിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. റാഫിയുടെ സംവിധാനത്തില്‍ മലയാളത്തിലെ മുന്‍നിര താരങ്ങള്‍ അണിനിരന്ന ചിത്രം ഇതിനോടകം തന്നെ കേരളത്തില്‍ പ്രദര്‍ശന വിജയം നേടിക്കഴിഞ്ഞു. ‘വോയിസ് ഓഫ് സത്യനാഥന്‍’ പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല എന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകളും റിവ്യൂകളും വ്യക്തമാക്കുന്നത്. റിലീസായ ആദ്യദിനം തന്നെ ഒന്നേമുക്കാല്‍ കോടിയാണ് ചിത്രം നേടിയത്. ഈ വര്‍ഷം ഒരു മലയാള സിനിമ നേടുന്ന രണ്ടാമത്തെ വലിയ ആദ്യ റിലീസ് ദിന കളക്ഷന്‍ കൂടിയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം ദിനത്തില്‍ രണ്ടുകോടിക്ക് മുകളിലാണ് സിനിമയുടെ കളക്ഷന്‍. മൂന്നാം ദിനമായ ഞായറാഴ്ചയും മികച്ച പ്രകടനവുമായാണ് സിനിമ മുന്നേറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് വോയ്‌സ് ഓഫ് സത്യനാഥന്‍ നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന്‍ റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.