ശബ്ദം പോലെ ഹ്രസ്വ വീഡിയോ സന്ദേശങ്ങളും കൈമാറാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Share

NEWS DESK: ലോകത്തെ കോടാനുകോടി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് പ്രചോദനമേകാന്‍ പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുയാണ് വാട്‌സ്ആപ്പ്. തല്‍ക്ഷണമായി ഹ്രസ്വ വീഡിയോകള്‍ അയയ്ക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചറെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കമ്പനി സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. വാട്ട്സ്ആപ്പ് ചാറ്റുകളില്‍ വീഡിയോ സന്ദേശങ്ങള്‍ തല്‍ക്ഷണം റെക്കോര്‍ഡ് ചെയ്യാനും മറ്റുള്ളവരുമായി പങ്കിടാനും കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ അടിയന്തിര ശബ്ദ സന്ദേശങ്ങള്‍ കൈമാറുന്നതിനുള്ള സൗകര്യം വാട്ട്‌സ്ആപ്പിലുണ്ട്. ഇതോടൊപ്പമാണ് വോയ്സ് നോട്ട് പോലെ ദൈര്‍ഘ്യം കുറഞ്ഞ വീഡിയോ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും ചാറ്റുകളിലൂടെ കൈമാറാനും കഴിയുന്നതെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. പുതിയ ഫീച്ചറിന്റെ പ്രവര്‍ത്തനം സംബന്ധിച്ച ഡെമോന്‍സ്ട്രഷന്‍ വീഡിയോയും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. ശബ്ദസന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന മാതൃകയില്‍ തന്നെ ഹ്രസ്വ വീഡിയോ സന്ദേശങ്ങളും റെക്കോര്‍ഡ് ചെയ്യാം എന്നതാണ് പ്രത്യേകത. വാട്‌സ്ആപ്പിലെ മറ്റ് സന്ദേശങ്ങള്‍ പോലെ  ഇത്തരം വീഡിയോ സന്ദേശങ്ങള്‍ക്കും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംരക്ഷണം ലഭിക്കും.