ഇത് റെയിൽവേയുടെ ഉറപ്പ്; യാത്രാ ദുരിതത്തിന് പരിഹാരമായി മെമു സർവീസ് യാഥാർഥ്യമാകും

Share

കൊച്ചി: യാത്രാ ദുരിതത്തിന് പരിഹാരമായി മെമു സർവീസ് ഉടൻ യാഥാർഥ്യമായേക്കും. കൊല്ലം – എറണാകുളം റൂട്ടിലെ പുനലൂർ – എറണാകുളം മെമു സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ദക്ഷിണ റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ട് മാനേജർ ഉറപ്പ് നൽകി. വേണാട് എക്സ്പ്രസിലും പാലരുവി എക്സ്പ്രസിലും യാത്രക്കാർ തിരക്ക് മൂലം ബുദ്ധിമുട്ടുന്നെന്ന വാർത്തകൾക്കിടെയാണ് യാത്രക്കാർക്ക് ആശ്വാസമാകുന്ന വിവരം വന്നത്. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഈ വിവരം പങ്കുവെച്ചത്.
പുതിയ മെമു സർവീസിന്‍റെ സാധ്യതകളും നിലവിലെ ട്രെയിനുകളുടെ അവസ്ഥയും അറിയാം. സംസ്ഥാനത്ത് പ്രതിദിന സർവീസ് നടത്തുന്ന ട്രെയിനുകളിലെല്ലാം വൻ തിരക്കാണ് നിലവിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞദിവസമാണ് വേണാട് എക്സ്പ്രസിൽ തിരക്ക് മൂലം യാത്രക്കാരി കുഴഞ്ഞുവീണത്. യാത്രക്കാർ കുഴഞ്ഞുവീണ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ട് മാനേജറുമായി ഫോണിൽ സംസാരിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് എംപി വിഷയത്തിൽ ഇടപെട്ടത്. മെമു നടപടികൾ വേഗത്തിലെന്ന് സിപിടിഎം​ അറിയിച്ചിട്ടുണ്ട്.