കൊൽക്കത്തയിൽ വനിതാ ഡോക്ടറെ കൊല്ലപ്പെട്ട സംഭവം; ഒതുക്കിത്തീർക്കാൻ പോലീസ് കൈക്കൂലി വാങ്ങിയെന്ന് മാതാപിതാക്കൾ

Share

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പൊലീസിനെതിരെ വെളിപ്പെടുത്തലുമായി യുവതിയുടെ മാതാപിതാക്കൾ രംഗത്ത്. കേസ് ഒതുക്കി തീർക്കാൻ പൊലീസ് കൈക്കൂലി വാങ്ങിയെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പണം വാഗ്ദാനം ചെയ്തുവെന്നും ഇവർ മൃതദേഹം ആദ്യം കാണിക്കാൻ തയ്യാറായില്ല എന്നും പെൺകുട്ടിയുടെ പിതാവ് അപറഞ്ഞു. ഡോക്ടർമാരുടെ പ്രതിഷേധത്തിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം.
“കേസ് ഒതുക്കാനാണ് പോലീസ് തുടക്കം മുതൽ ശ്രമിച്ചത്. മൃതദേഹം കാണാൻ അനുവദിക്കാത്തതിനാൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകുമ്പോൾ പോലീസ് സ്റ്റേഷനിൽ കാത്തിരിക്കേണ്ടി വന്നു. പിന്നീട്, മൃതദേഹം ഞങ്ങൾക്ക് കൈമാറിയപ്പോൾ, ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഞങ്ങൾക്ക് പണം വാഗ്ദാനം ചെയ്തു, അത് ഞങ്ങൾ ഉടൻ നിരസിച്ചു,” യുവതിയുടെ മാതാപിതാക്കൾ വാർത്താ ഏജൻസിയായ പിടിഐ നൽകിയതാണ് ഈ റിപ്പോർട്ട്.
ബുധനാഴ്‌ച രാത്രി ജൂനിയർ ഡോക്ടർമാരോടൊപ്പം ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കവെയാണ് യുവതിയുടെ മാതാപിതാക്കൾ മകൾക്ക് നീതി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധവും, ഈ വിവരം മാധ്യമങ്ങൾക്ക് കൈമാറിയതും.