യുവനടി റോഷ്‌ന ആന്‍ റോയിയെ അധിക്ഷേകേസ്; യൂട്യൂബര്‍ സൂരജ് പാലാക്കാരന് ജാമ്യം

Share

നടി റോഷ്‌ന ആന്‍ റോയിയെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ സൂരജ് പാലാക്കാരന് ജാമ്യം. എറണാകുളം പാലാരിവട്ടം പൊലീസ് ആണ് നടിയുടെ പരാതിയില്‍ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തത്. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് യുവനടിയുടെ പരാതി.
പാലാരിവട്ടം പൊലീസാണ് പരാതിയിന്മേല്‍ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തത്. റോഷ്‌ന ആന്‍ റോയിയുടെ പരാതിയിലാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
സിനിമാതാരമായ റോഷ്ന ആൻ റോയ് യെ അപമാനിച്ചെന്ന പേരിൽ പ്രതികരണവുമായി യുവനടി രംഗത്ത്. തന്നെ യുവനടിയെന്നും ഇരയെന്നും പരിചയപ്പെടുത്തേണ്ടതില്ലെന്നും, റോഷ്ന ആൻ റോയിയുടെ പരാതിയിലാണ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തതെന്ന് വെളിപ്പെടുത്തണമെന്നുമാണ് താരം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞത്. ഡ്രൈവർ യദുവിനെതിരെ ഫേസ്ബുക് പോസ്റ്റിലൂടെ വെളിപ്പെടുത്തൽ നടത്തിയതുമുതൽ താൻ വലിയ സൈബർ ആക്രമണങ്ങൾ നേരിടുന്നതായും, ഇപ്പോഴും അത് തുടരുന്നുണ്ടെന്നും റോഷ്‌ന പറയുന്നുണ്ട്. തന്റെ ഭാഗത്ത് തെറ്റ് ഇല്ലാത്തിടത്തോളം കാലം സത്യത്തിനും നീതിക്കും വേണ്ടി പൊരുതുമെന്നും, അതിനുവേണ്ടി ഏതറ്റം വരെയും പോകുമെന്നും പറഞ്ഞാണ് താരം തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.