എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി; ജാഗ്രതനിർദ്ദേശം

Share

എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാം തീയതി 122 പേരെയാണ് ഡെങ്കിപ്പനി ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പശ്ചിമ മേഖലയിലാണ് രോഗബാധിതർ കൂടുതലും. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, പള്ളുരുത്തി മേഖലയിലാണ് പനിബാധിതർ ഏറെയും. അതേസമയം പശ്ചിമ കൊച്ചിയിലെ ആശുപത്രികളിൽ ഐസിയു സൗകര്യം കുറവായതിനാൽ രോഗം ഗുരുതരമാകുന്നവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്കും എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും അയക്കുകയാണ്. ഫോഗിംഗ് അടക്കം നടക്കുന്നുണ്ടെന്നും കൊതുകിനെ തുരുത്താൻ ജനങ്ങൾ കൂടി സഹകരിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നഗരസഭ അഭ്യർഥിച്ചു. രോഗം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും സ്വയംചികിത്സാ പാടില്ലെന്നനും ആരോഗ്യവകുപ്പ് അറിയിച്ചു