കേരളത്തിൽ അടുത്ത 24 മണിക്കൂർ അതി ശക്തമായ മഴ; മലപ്പുറത്തും മണ്ണിടിച്ചിലിൽ നാശനഷ്ടമുണ്ടായി

Share

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 24 മണിക്കൂർ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്.
കനത്ത അഴയെ തുടർന്ന് അതിരൂക്ഷമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ബന്ധുക്കളെ കണ്ടെത്താനായി മറ്റു കുടുംബാംഗങ്ങൾ അന്വേഷണം നടത്തുന്നുണ്ട്, വേദനിപ്പിക്കുന്ന കാര്യമാണ് ദുരന്തമുഖത്ത് നിന്നും വരുന്ന വാർത്ത. വൈദ്യതി, ഭക്ഷണം, വെള്ളം, മറ്റു ആവിശ്യങ്ങൾ ഇല്ലാത്ത അവസ്ഥയാണ് ജനങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്നത്.
അതേസമയം നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഏറ്റവും പുതിയ റഡാർ ചിത്രപ്രകാരം കേരളത്തിലെ മലപ്പുറം, കാസർഗോഡ്, കോഴിക്കോട്, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ശക്തമായ മഴ പെയ്യുന്നതോടെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വയനാട് ഉരുൾപൊട്ടലിന് പുറമെ കോഴിക്കോട് വിലങ്ങാട് ഭാഗത്തും ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. വിലങ്ങാട് ഒരാളെ കാണാതായി. താമരശേരി ചുരത്തിൽ നാലാം വളവിൽ മണ്ണിടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മലപ്പുറത്തും മണ്ണിടിച്ചിലിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്.