ലോകമഴ ദിനത്തോടൊപ്പം കേരളത്തിൽ അതിശക്തമായ മഴ

Share

ഇന്ന് ലോകമഴ ദിനം. മഴ ദിനത്തോടൊപ്പം തന്നെ കേരളത്തിൽ അതിശക്തമായ തുടരുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വയനാട്ടില്‍ ഒറ്റപ്പെട്ട മേഖലകളില്‍ ശക്തമായ മഴ തുടരുന്നു. മേപ്പാടി മൂപ്പൈനാട് പഞ്ചായത്തുകളില്‍ അതിശക്ത മഴ പല മേഖലകളിലും രേഖപ്പെടുത്തി. വെള്ളാര്‍ മല, മുണ്ടക്കൈ, പുത്തുമല സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. നേരത്തെ ഉരുള്‍പ്പൊട്ടലുണ്ടായ മുണ്ടക്കൈയില്‍ ചെറിയ തോതില്‍ മണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
മേലെ മുണ്ടക്കൈ, പുഞ്ചിരിമറ്റം എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ചൂരല്‍ മല പുഴ കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറിതുടങ്ങി. പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയാണ്. ആവശ്യമെങ്കില്‍ അധിക ജലം ഒഴുക്കിവിടാന്‍ ഷട്ടറുകള്‍ തുറക്കുന്നതിന് വേണ്ടിയാണ് രണ്ടാം ഘട്ട മുന്നറിയിപ്പ്.
അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത. മറ്റു ജില്ലകളിലും നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.