കേരളത്തിലേയ്ക്ക് വീണ്ടുമൊരു വന്ദേ ഭാരത് എക്സ്പ്രസ് എന്ന തീരുമാനം വൈകാതെ

Share

കോഴിക്കോട്: കേരളത്തിലേക്ക് പുതിയൊരു വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കോഴിക്കോട് നിന്ന് സംസ്ഥാനത്തിന് പുറത്തേയ്ക്ക് പുതിയ സെമി ഹൈസ്പീഡ് ട്രെയിനിന്‍റെ സർവീസ് ആരംഭിക്കാനാണ് നീക്കം. രാജ്യസഭാംഗം പിടി ഉഷയെയാണ് റെയിൽവേ മന്ത്രി ട്രെയിൻ പരിഗണനയിലാണെന്ന് അറിയിച്ചത്. എറണാകുളം – ബെംഗളൂരു സ്പെഷ്യൽ വന്ദേ ഭാരത് പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെയാണ് മലബാറിന് സന്തോഷമേകുന്ന വാർത്തയും വരുന്നത്.
കോഴിക്കോട് നിന്ന് സംസ്ഥാനത്തിന് പുറത്തേക്ക് വന്ദേ ഭാരത് സർവീസ് ആരംഭിക്കാനുള്ള നീക്കം റെയിൽ മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. ഗോവ – മംഗളൂരു വന്ദേ ഭാരത് എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനായിരുന്നു അന്ന് പരിഗണിച്ചത്. ഈ ട്രെയിൻ തന്നെയാകുമോ കോഴിക്കോടേയ്ക്ക് നീട്ടുന്നതെന്ന് തീരുമാനമായില്ല. ഗോവ – മംഗളൂരു വന്ദേ ഭാരത് കോഴിക്കോടേക്ക് നീട്ടുകയാണെങ്കിൽ കേരളത്തിന് പുറത്തേക്ക് സർവീസ് നടത്തുന്ന മൂന്നാമത്തെ വന്ദേ ഭാരതായിരിക്കും ഇത്. പ്രതിദിന സർവീസ് നടത്തുന്ന തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതിന് പുറമെ കഴിഞ്ഞദിവസം പ്രഖ്യാപിച്ച എറണാകുളം – ബെംഗളൂരു സ്പെഷ്യൽ വന്ദേ ഭാരതാണ് രണ്ടാമത്തെ അന്തർ സംസ്ഥാന വന്ദേ ഭാരത് സർവീസ്.