അർജുന് വേണ്ടിയുള്ള തെരച്ചിൽ അഞ്ചാം ദിവസത്തിൽ

Share

ഉത്തരകന്നഡയിലെ അങ്കോളയ്ക്കടുത്ത് ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ അഞ്ചാം ദിവസത്തിൽ. റഡാർ ഉപയോഗിച്ച് അർജുന്‍റെ ലോറി എവിടെയാണെന്ന് കണ്ടെത്തി മണ്ണുനീക്കി പരിശോധന നടത്താനാണ് നീക്കം.
അതേസമയം അർജുന്റെ ലോറിയുടെ അടുത്തെത്തുക എന്നത് ശ്രമകരമെന്ന് എംവിഡി ഉദ്യോഗസ്ഥൻ.
6 മീറ്ററോളം മണ്ണ് മാറ്റി വേണം ലോറിയുടെ അടുത്തെത്താൻ എന്നും ഉച്ചയോടെ കണ്ടെത്താനായേക്കുമെന്നും എം വി ഡി ഉദ്യോഗസ്ഥൻ പറഞ്ഞു.കൂടുതൽ ജെസിബിയും ഹിറ്റാച്ചിയും എത്തി രക്ഷാപ്രവർത്തനം നടത്തുമെന്നുമാണ് അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വണ്ടി സ്റ്റാർട്ട് ആയാൽ മാത്രമേ ജിപിഎസ്‌ ഓൺ ആകൂ എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
അർജുന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതപ്പെടുത്തതിന്റെ ഭാ​ഗമായി റഡാർ എത്തിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മം​ഗളൂരുവിൽ നിന്ന് റഡാറെത്തിച്ചിരിക്കുന്നത്. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും. സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക.