കുവൈറ്റില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്

Share

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള റെയിഡുകള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. റെയിഡില്‍ പിടിക്കപ്പെടുമോ എന്ന ഭയത്താല്‍ നിയമാനുസൃതമല്ലാതെ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രവാസി ജീവനക്കാര്‍ ജോലിയിൽ നിന്ന് മുങ്ങിനടക്കുന്നതായാണ് വിവരം. വിവിധ മാര്‍ക്കറ്റുകളില്‍ ഇത് വ്യാപാരത്തെ സാരമായി ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പൊതുമാപ്പ് കാലാവധി അവസാനിച്ച ജൂണ്‍ 30ന് അര്‍ധ രാത്രിക്കു ശേഷം നടത്തിയ വ്യാപക റെയിഡുകളില്‍ ആയിരക്കണക്കിന് അനധികൃത താമസക്കാര്‍ പിടിയിലായിരുന്നു. ഇവരെ പിടികൂടി നാലു ദിവസത്തിനകം നാട്ടിലേക്ക് കയറ്റി അയക്കാനാണ് തീരുമാനം. എന്നാൽ ഇതേതുടർന്ന് കുവൈത്തിലുടനീളമുള്ള നിരവധി വാണിജ്യ, കരകൗശല, വ്യാവസായിക സ്ഥാപനങ്ങളില്‍ തൊഴിലാളി ക്ഷാമം നേരിട്ടതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ചിലര്‍ അറസ്റ്റ് ഭയന്നാണ് തങ്ങള്‍ വരാത്തതെന്ന് അറിയിച്ചതായും കടയുടമകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, റെയിഡുകള്‍ ശക്തമായി തുടരുന്ന മുത്ല പോലുള്ള പ്രദേശങ്ങളിലെ അനധികൃത തൊഴിലാളികള്‍ പ്രദേശം വിട്ടുപോയതായും റിപ്പോര്‍ട്ടുണ്ട്. കൂടാതെ ജഹ്റ ഗവര്‍ണറേറ്റില്‍, നിര്‍മ്മാണം, ശുചീകരണം, ഇലക്ട്രിക്കല്‍, പ്ലംബിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഇത്തരം തൊഴിലാളികളുടെ അഭാവം ശ്രദ്ധയിൽപെട്ടി