മലപ്പുറം മേഖലയിൽ കൃത്രിമനിറം ചേർത്ത ചായപ്പൊടി കണ്ടെത്തി

Share

മലപ്പുറം: മലപ്പുറം തിരൂർ, താനൂർ മേഖലയിൽ കൃത്രിമനിറം ചേർത്ത ചായപ്പൊടി കണ്ടെത്തി. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ തട്ടുകടകളിൽ നിന്നാണ് കൃത്രിമനിറം ചേർത്ത ചായപ്പൊടി കണ്ടെത്തിയത്.
ബുധനാഴ്ച വൈലത്തൂരിൽ ബൈക്കിൽ വിൽപ്പനയ്ക്ക് കൊണ്ടുവന്ന 40 കിലോ നിറം ചേർത്ത ചായപ്പൊടി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. തുടർന്ന് വെങ്ങോട് ചായപ്പൊടിയിൽ നിറംചേർക്കുന്ന ഗോഡൗൺ കണ്ടെത്തുകയും 100 കിലോ ചായപ്പൊടി പിടികൂടുകയുമായിരുന്നു.
മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണർ സുജിത്ത് പെരേരയുടെ നേതൃത്വത്തിൽ തിരൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ എം.എൻ. ഷംസിയ, ഭക്ഷ്യ സുരക്ഷാ നോഡൽ ഓഫീസർ അബ്ദുൾറഷീദ്, കോട്ടയ്ക്കൽ ഭക്ഷ്യസുരക്ഷാ ഓഫീ സർ യു.എം. ദീപ്തി, മങ്കട ഭക്ഷ്യസുരക്ഷാ ഓഫീ സർ എ.പി. അശ്വതി, സീനിയർ ക്ലാർക്ക് പി.എൻ. പ്രവീൺ, ഓഫീസ് അറ്റൻഡൻറ് എസ്. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോ ധന നടത്തിയത്. ചായപ്പൊടിയുടെ സാമ്പിളെടുത്ത് കോഴിക്കോട് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.