ഷാർജയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം

Share

ഷാർജ: ഷാർജയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലെ കെട്ടിടത്തിൽ ആണ് തീപിടിത്തമുണ്ടായത്. ആളപായവും, നാശനഷ്ടമുണ്ടായിട്ടില്ല എന്നാണ് വിവരം. തീപിടിത്തത്തെ തുടർന്ന് താമസക്കാരെ ഒഴിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് 13 നിലയുള്ള കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ 10 മത്തെ നിലയിൽ ആണ് തീപിടിത്തമുണ്ടായത്. അവധി ദിവസമായതിനാൽ താമസക്കാരെല്ലാം കെട്ടിടത്തിലുണ്ടായിരുന്നു. ഫയർ അലാം കേട്ടതോടെ താമസക്കാർ അയൽവാസികളെയും വിളിച്ചറിയിച്ച് ഗോവണിയിലൂടെ രക്ഷപെടുകയായിരുന്നു. പൊലീസ് എത്തി തീ കെടുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മുഴുവൻ താമസക്കാരെയും ഒഴിപ്പിച്ചു. അപ്പാർട്ടുമെൻ്റുകളിൽ വൈദ്യുതി, ജല സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ട്.