വെബ്സൈറ്റില്‍ ഇനിയും സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാത്ത അധ്യാപകരുടെ ശമ്പളം തടഞ്ഞു വെക്കും

Share

കുവൈറ്റ് സിറ്റി: കുവൈത്തിലെ സ്വകാര്യ, പൊതു വിദ്യാലയങ്ങളിൽ തൊഴിൽ ചെയുന്ന അധ്യാപകർക്ക് മുന്നറിയിപ്പുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. നിലവിൽ ഹൈസ്‌കൂളിനെക്കാള്‍ ഉയര്‍ന്ന അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാത്ത അധ്യാപകരുടെ ശമ്പളം തടഞ്ഞു വെക്കുമെന്നാണ് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ രേഖകൾ സമർപ്പിക്കാത്ത ജീവനക്കാര്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം ഒരാഴ്ചത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിരുന്നു. 18,000 ജീവനക്കാര്‍ ഇതിനകം മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും സാഹില്‍ ആപ്ലിക്കേഷന്‍ വഴിയും തങ്ങളുടെ അക്കാദമിക് യോഗ്യതകള്‍ അപ്ലോഡ് ചെയ്തതായി മുതിര്‍ന്ന വിദ്യാഭ്യാസ വൃത്തങ്ങള്‍ അറിയിച്ചു. എന്നാൽ, 19,000 ജീവനക്കാര്‍ ഇനിയും അവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാൻ ബാക്കിയുണ്ട്. ഈ ഗ്രേസ് പിരീഡില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെടുന്നവര്‍ക്ക് നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്നാണ് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇനിയും അപേക്ഷിക്കാത്തവർ ഉടനെ തന്നെ വെബ്സൈറ്റിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയേണ്ടതാണ്.