അൽനഹ്ദയിൽ കെട്ടിട സമുച്ചയത്തിൽ വൻ തീപിടിത്തം;അഞ്ച് പേർ മരണപ്പെട്ടു

Share

ദുബായ്: അൽനഹ്ദയിൽ 38 നിലയുള്ള താമസ സമുച്ചയത്തിൽ വൻ തീപിടിത്തം. സംഭവത്തിൽ അഞ്ച് പേർ മരണപ്പെട്ടു. 44 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റവരിൽ 17 പേർ അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയിലാണ്. 27 പേരുടെ പരിക്ക് ​ഗുരുതരമല്ല. നിലവിൽ താമസക്കാരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
തീപിടിത്തത്തിനു പിന്നാലെ താമസക്കാരിൽ പലരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. അപകടത്തിനു പിന്നാലെ സ്ഥലത്തെത്തിയ അ​ഗ്നിശമന സേനയും പൊലീസും കെട്ടിടത്തിലുണ്ടായിരുന്ന താമസക്കാരെ ഒഴിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കി. താമസക്കാരിൽ പലർക്കും പുക ശ്വസിച്ച് ശ്വാസം മുട്ടൽ അനുഭവപ്പെട്ടിരുന്നു.18, 26 നിലകളിലെ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറുകളിൽ നിന്ന് തീ പടർന്നതാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്.