ആഘോഷമാക്കാൻ പെരുന്നാൾ അവധി വിരുന്ന്

Share

കുവെെറ്റ്: പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് അവധി പ്രഖ്യാപിച്ചു. അഞ്ചു ദിവസമാണ് കുവെെറ്റ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ ഒമ്പതു മുതൽ 14 വരെയാണ് അവധി. അതേസമയം ഏപ്രിൽ 14 ഞായറാഴ്ച മുതൽ പ്രവൃത്തി ദിനം ആരംഭിക്കും. കഴി‍ഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പുറപെടുവിച്ചത്. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി എന്നിവകൂടി ഉൾപ്പെടുത്തിയാണ് അവധി ദിവസം വരുന്നത്. അവധി ദിവസങ്ങളിൽ സർക്കാർ മന്ത്രാലയങ്ങൾ, ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെക്കും. എന്നാൽ അടിയന്തര സ്വഭാവമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കും. മാത്രമല്ല അടിയന്തിര ആവശ്യങ്ങൾക്കായി പുറപ്പെടുന്നവർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ പുറപ്പെടാൻ പാടുള്ള എന്ന നിർദ്ദേശമുണ്ട്.