ആപ്പുകൾ വഴി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെയ്ത് ക​ഴി​ക്കു​ന്ന​വ​ർ​ക്ക്​ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി

Share

ദു​ബൈ: ആപ്പുകൾ വഴി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെയ്ത് ക​ഴി​ക്കു​ന്ന​വ​ർ​ക്ക്​ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. ഡെ​ലി​വ​റി ഭ​ക്ഷ​ണ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ നി​ർ​ദേ​ശം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ട ബോ​ധ​വ​ത്ക​ര​ണ വി​ഡി​യോ​യി​ലാ​ണ്​ അ​ടി​സ്ഥാ​ന നി​ർ​ദേ​ശ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. നി​ർ​ദേ​ശ​ങ്ങ​ൾ ഇ​വ​യാ​ണ്​:
1. അ​ര​മ​ണി​ക്കൂ​റി​ന​കം ല​ഭ്യ​മാ​കു​ന്ന അ​ടു​ത്തു​ള്ള റ​സ്റ്റാ​റ​ന്‍റി​ൽ​നി​ന്ന്​ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​ൻ ശ്ര​ദ്ധി​ക്കു​ക. 2. ഭക്ഷണം വാങ്ങുന്ന സമയങ്ങളിലും, സ്വീ​ക​രി​ക്കു​മ്പോഴും ചൂ​ടു​ള്ള ഭ​ക്ഷ​ണ​വും ത​ണു​ത്ത​തും വേ​ർ​തി​രി​ച്ച നി​ല​യി​ലാ​ണെ​ന്ന്​ ഉ​റ​പ്പ് വരുത്തണം.
3. പാ​ച​കം ചെ​യ്ത​തോ ശീ​തീ​ക​രി​ച്ച​തോ ആ​യ ഭ​ക്ഷ​ണം റൂം ​താ​പ​നി​ല​യി​ൽ ര​ണ്ടു മ​ണി​ക്കൂ​റി​ല​ധി​കം സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക. റൂം ​താ​പ​നി​ല​യി​ൽ ദീ​ർ​ഘ​നേ​രം സൂ​ക്ഷി​ക്കു​ന്ന​ത്​ ബാ​ക്ടീ​രി​യ വ​ള​രാ​നും രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും.
4. റ​ഫ്രി​ജ​റേ​റ്റ​റി​ൽ ഭ​ക്ഷ​ണം കൂ​ടു​ത​ൽ സ​മ​യം സൂ​ക്ഷി​ക്കാ​ൻ പാ​ടി​ല്ല. അ​ത​ത്​ ദി​വ​സ​മോ തൊ​ട്ട​ടു​ത്ത ദി​വ​സ​മോ ഇ​വ ക​ഴി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.
5. ഭ​ക്ഷ​ണം പാ​ഴാ​കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ അ​ള​വി​ൽ മാ​ത്രം ഓ​ർ​ഡ​ർ ചെ​യ്യു​ക.
റ​മ​ദാ​ൻ കൂ​ടി​യാ​യ​തോ​ടെ ഭ​ക്ഷ​ണം ഡെ​ലി​വ​റി ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബോ​ധ​വ​ത്ക​ര​ണ നി​ർ​ദേ​ശ​ങ്ങ​ൾ മു​നി​സി​പ്പാ​ലി​റ്റി പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്. മാത്രമല്ല റ​മ​ദാ​ൻ മാസമായതിനാൽ എണ്ണയിൽ വറുത്ത ഭക്ഷണവും, ശീതളപാനീയങ്ങളും പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം മെച്ചപെടുത്തുന്നതിനും, കൂടുതൽ രോഗങ്ങൾ പടരാതിരിക്കാനും വേണ്ടിയാണ് പുതിയ നിർദ്ദേശം.