മലപ്പുറത്ത് രണ്ടു വയസുക്കാരി മരണപെട്ടു; പിതാവ മര്‍ദ്ദിച്ചതായി പരാതി

Share

മലപ്പുറത്ത് പിഞ്ചുകുഞ്ഞിനോട് പിതാവിന്റെ ക്രൂരത. മലപ്പുറം കാളിക്കാവ് ഉദരംപൊഴിയിലിൽ രണ്ടു വയസുകാരിയെ പിതാവ് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി. കുഞ്ഞിന്റെ പിതാവായ മുഹമ്മദ് ഫായിസിനെതിരെയാണ് മാതാവും ബന്ധുക്കളും പരാതി നൽകിയത്. കുഞ്ഞിനെ പിതാവ് മർദ്ദിച്ചിരുന്നതായും തൊട്ട് പിന്നാലെ കുഞ്ഞുമരിക്കുക ആയിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു എന്നായിരുന്നു ആശുപത്രിയിൽ പറഞ്ഞിരുന്നത്. എന്നാൽ, പിതാവിനെതിരെ മാതാവും ബന്ധുക്കളും പരാതിയുമായി ഇപ്പോൾ മുന്നോട്ട് വന്നിരിക്കുകയാണ്.
സംശയങ്ങളുടെ അടിസ്ഥനത്തിലാണ് പിതാവ് മർദിച്ചതെന്ന രീതിയിൽ പോലീസിൽ പരാതി നൽകിയത്. കാരണം കുഞ്ഞിന്റെ ദേഹത്ത് കരുവാളിച്ച പാടുകൾ വ്യക്തമാണ്.
കഴിഞ്ഞദിവസം വൈകിട്ട് 4 മണിയ്ക്കാണ് വണ്ടൂരിലെ നിംസ് ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.