അ​പ​ക​ട​സ്ഥ​ല​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എത്തും മിനിറ്റിനുള്ളിൽ

Share

ദു​ബൈ: എ​മി​റേ​റ്റി​ലെ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ അ​തി​വേ​ഗം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാ​യി രൂ​പ​വ​ത്​​ക​രി​ച്ച ട്രാ​ഫി​ക്​ ഇ​ൻ​സി​ഡ​ന്‍റ്​ മാ​നേ​ജ്​​മെ​ന്‍റ്​ യൂ​നി​റ്റ്​ (ടി.​ഐ.​എം.​യു) പ​ദ്ധ​തി കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​മെ​ന്ന് ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ റാ​സ​ൽ ഖോ​ർ സ്​​ട്രീ​റ്റ്, ഉ​മ്മു സു​ഖൈം സ്​​ട്രീ​റ്റ്, എ​ക്സ്​​പോ റോ​ഡ്, ഹെ​സ്സ സ്​​ട്രീ​റ്റ്​ എ​ന്നീ നാ​ലു മേ​ഖ​ല​ക​ളി​ലേ​ക്ക്​ കൂ​ടി​യാ​ണ്​ പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന തെ​രു​വു​ക​ളു​ടെ​യും റോ​ഡു​ക​ളു​ടെ​യും എ​ണ്ണം 13 ൽ​നി​ന്ന് 17 ആ​കും. 951 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി. അ​പ​ക​ട​സ്ഥ​ല​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ എ​ത്തി​ച്ചേ​രാ​ൻ എ​ടു​ക്കു​ന്ന സ​മ​യം എ​ട്ടു മി​നി​റ്റാ​യി കു​റ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​​​ ടി.​ഐ.​എം.​യു പ​ദ്ധ​തി ആ​ർ.​ടി.​എ ന​ട​പ്പാ​ക്കി​യ​ത്. ഇ​തു​വ​ഴി അ​ത്യാ​ഹി​ത​ങ്ങ​ളു​ടെ വ്യാ​പ്തി കു​റ​ക്കാ​നാ​വും. അ​തോ​ടൊ​പ്പം ദു​ബൈ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച്​ അ​പ​ക​ട​വേ​ള​യി​ൽ പൊ​ലീ​സ്​ പ്ര​തി​ക​രി​ക്കാ​നെ​ടു​ക്കു​ന്ന സ​മ​യം ആ​റു മി​നി​റ്റാ​യി കു​റ​ക്കു​ക​യും ചെ​യ്യും. സം​ഭ​വ​സ്ഥ​ല​ത്ത്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ വേ​ഗ​ത്തി​ൽ എ​ത്തി​പ്പെ​ടാ​നാ​യി അ​പ​ക​ട സാ​ധ്യ​ത​യു​ള്ള റോ​ഡു​ക​ളി​ലും പ്ര​ധാ​ന ഹൈ​വേ​ക​ളി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന​തി​ന്​ പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ൾ നി​ശ്ച​യി​ച്ചു. അ​പ​ക​ട​സ്ഥ​ല​ങ്ങ​ളി​ലെ പ്ര​തി​ക​ര​ണ സ​മ​യം 10 മി​നി​റ്റാ​യി കു​റ​ക്കു​ക​യും 15 മി​നി​റ്റി​നു​ള്ളി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ക​യാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.