ഗഗന്‍യാന്‍ ദൗത്യത്തിലേക്കുള്ള ബഹിരാകാശ യാത്രികരുടെ പേരിൽ മലയാളിയും

Share

ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ ദൗത്യത്തിലേക്കുള്ള ബഹിരാകാശ യാത്രികരുടെ പേരുകള്‍ പുറത്ത്. ഗഗന്‍യാന്‍ ദൗത്യത്തില്‍ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികരില്‍ ഒരാള്‍ മലയാളിയാണെന്നാണ് പുറത്തുവരുന്ന വിവരം. ദൗത്യത്തിനു തയ്യാറെടുക്കുന്ന നാലു ടെസ്റ്റ് പൈലറ്റുമാരുടെ പേരുകള്‍ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും. ഇവരില്‍ മൂന്നു പേരായിരിക്കും ബഹിരാകാശയാത്ര നടത്തും.
സ്‌ക്വാഡ്രണ്‍ ലീഡര്‍ ഓഫീസര്‍ പ്രശാന്ത് നായരാണ് നാലംഗ സംഘത്തിലെ മലയാളി. അങ്ങാട് പ്രതാപ്, അജിത് കൃഷ്ണന്‍, ചൗഹാന്‍ എന്നിവരാണ് മറ്റു മൂന്നുപേര്‍.
നാല് യാത്രികരെ ബഹിരാകാശത്തെത്തിച്ച് മൂന്നുദിവസത്തിന് ശേഷം സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുക എന്നതാണ് ഗഗന്‍യാന്‍ ദൗത്യം. ഇതിനുവേണ്ടിയുള്ള തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ ഐഎസ്ആര്‍ഒ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും സുരക്ഷിതമായി എത്തിക്കാന്‍ കഴിയുമെന്നു തെളിയിക്കുകയാണു ഗഗന്‍യാന്‍ ദൗത്യത്തിന്റെ ലക്ഷ്യം. ഇതിന്റെ തുടര്‍ദൗത്യങ്ങളില്‍ ശാസ്ത്രീയ പഠനങ്ങള്‍ക്കാണ് മുന്‍തൂക്കമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് വ്യക്തമാക്കിയിരുന്നു. 2025ല്‍ വിക്ഷേപിക്കാനിരിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തില്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റുമാരിലെ തിരഞ്ഞെടുക്കപ്പെട്ട 4 പേരില്‍ നിന്നാകും ബഹിരാകാശ യാത്രികരെ തീരുമാനിക്കുക. 3 ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ 3 ദിവസത്തേക്ക് 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ച്, ഭൂമിയില്‍ തിരിച്ചെത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യം പരീക്ഷണ ദൗത്യങ്ങള്‍ക്ക് ശേഷമാണ് ടേക്ക് ഓഫ് ചെയ്യുക.