മിമിക്രിയിലെ ലേഡി സൂപ്പര്‍ സ്റ്റാറായ സുബി സുരേഷ് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം

Share

കൊച്ചി: മിമിക്രിയിലെ ലേഡി സൂപ്പര്‍സ്റ്റാറും, നടിയുമായ സുബി സുരേഷ് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം. മിമിക്രി കലാ രംഗത്ത് തിളക്കമാർന്ന ചുവടുവച്ച ആരാധകരുടെ ഇഷ്ടതാരമായിരുന്നു സുബി. ടെലിവിഷന്‍ ചാനലുകളിലും സ്റ്റേജുകളിലുമായി നിരവധി വേഷങ്ങളിലൂടെ അഭിനയം തീർത്ത സുബി ഏവർക്കും പ്രിയപ്പെട്ട താരമാണ്. കോമഡി സ്‌കിറ്റുകള്‍ ചെയ്യുന്ന വനിത എന്ന നിലയില്‍ വളരെ പെട്ടെന്ന് പ്രശസ്തി നേടുകയും, കൈരളി, സൂര്യ തുടങ്ങിയ ടിവി ചാനലുകളിൽ നിരവധി പരിപാടികളില്‍ അവതാരകയായും അഭിനേത്രിയായും സുബി എത്തിയിരുന്നു.
വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. സ്റ്റേജില്‍ തിളങ്ങിയ സുബി പിന്നീട് സിനിമയിലുമെത്തി. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ, ഹാപ്പി ഹസ്ബന്‍ഡ്‌സ്,101 വെഡിംങ്ങ് തുടങ്ങി ഇരുപതിലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തുടര്‍ന്ന് മിനിസ്‌ക്രീനിലെത്തിയ താരം അതിവേഗം ബിഗ് സ്‌ക്രീനിലേക്കും ചുവടുവെച്ചു. അതിനിടെയിലാണ് കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായത്. തുടര്‍ന്ന് 2023 ഫെബ്രുവരി 22 ന് മരണം സംഭവിക്കുകയായിരുന്നു.