വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് മംഗളൂരു വരെ നീട്ടി

Share

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസർകോട്ടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടിയതായി റെയിൽവേ ബോർഡ് ഉത്തരവിറക്കി. നിലവിൽ സർവീസ് എന്നാരംഭിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40ന് മംഗളൂരുവിൽ എത്തും. രാവിലെ 6.15ന്‌ മംഗളൂരുവിൽ നിന്ന് പുറപ്പെടും. മറ്റു സ്റ്റേഷനുകളിലെ സമയക്രമത്തിൽ മാറ്റമില്ല.
മംഗളൂരു സെൻട്രൽ-തിരുവനന്തപുരം വിബി എക്‌സ്‌പ്രസ് 574 കിലോമീറ്റർ സഞ്ചരിക്കാൻ 8.5 മണിക്കൂർ എടുക്കുമ്പോൾ, തിരുവനന്തപുരം-മംഗളൂരു സെൻട്രൽ വിബി എക്‌സ്‌പ്രസ് 8.35 മണിക്കൂർ ആണ് എടുക്കുന്നത്. അതേസമയം രണ്ട് സർവീസുകളും ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും പ്രവർത്തിക്കുന്നതാണ്. റേക്കിൻ്റെ പ്രാഥമിക അറ്റകുറ്റപ്പണികൾ തിരുവനന്തപുരത്ത് നടക്കുന്നതിനാൽ വിപുലീകരണത്തിന് ശേഷം മംഗളൂരു സെൻട്രലിൽ നടത്തും. നിലവിൽ കാസർകോട് മുതൽ തിരുവനന്തപുരത്തേയ്ക്കും തിരിച്ചുമുള്ള യാത്രയും ചൊവ്വാഴ്ചകളിൽ സർവീസ് നടത്തുന്നില്ല