പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ടശ്രമം

Share

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ട ശ്രമം. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയില്‍ ഗേള്‍സ് സ്‌കൂളില്‍ വെച്ചാണ് സംഭവം. രാവിലെ നടന്ന യൂണിവേഴ്സിറ്റി എല്‍ജിഎസ് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരിശോധനയ്ക്കിടയിലാണ് പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങിയോടിയത്. പരീക്ഷ നടത്തുന്നതിനുമുമ്പ് ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നുകയും ഇദ്ദേഹം സംശയം പ്രകടിപ്പിക്കുന്നതിനിടെ പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങി ഓടുകയായിരുന്നു. സംഭവത്തില്‍ പൂജപ്പുര പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.