വർണവെളിച്ചം പകരാൻ ഷാ​ർ​ജ ലൈ​റ്റ്​ ഫെ​സ്റ്റി​വ​ൽ

Share

ഷാ​ർ​ജ: വർണകാഴ്ച്ചയൊരുക്കുന്ന ഷാ​ർ​ജ ലൈ​റ്റ്​ ഫെ​സ്റ്റി​വ​ലി​ന്‍റെ 13ാം എ​ഡി​ഷ​ന് ഇന്ന് തുടക്കം. എ​ല്ലാ​വ​ർ​ഷ​വും അ​ര​ങ്ങേ​റു​ന്ന ലൈ​റ്റ്​ ഫെ​സ്റ്റി​വൽ ഇന്ന് ആരംഭിച്ച് ഈ ​മാ​സം 18 വ​രെ അ​ര​ങ്ങേ​റും. ആ​ഗോ​ള പ്ര​ശ​സ്ത​രാ​യ കാ​ലാ​കാ​ര​ന്മാരാണ് ലൈ​റ്റ്​ ഫെ​സ്റ്റി​വൽ രൂ​പ​ക​ൽ​പ​ന ചെ​യ്തിരിക്കുന്നത്. ഷാ​ർ​ജയുടെ സാം​സ്കാ​രി​കപൈതൃകം വിളിച്ചോതുന്ന രീതിയിലും, പ്ര​കൃ​തി​ദ​ത്ത​​മാ​യ കെ​ട്ടി​ട​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും അടങ്ങിയിട്ടുള്ള ഈ ഫെ​സ്റ്റി​വ​ൽ ദി​ന​ങ്ങ​ൾ മി​ന്നി​ത്തി​ള​ങ്ങു​ന്ന കാ​ഴ്ച​യാ​ണ്​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ഒ​രു​ക്കിയിട്ടുള്ളത്.
ഇ​ത്ത​വ​ണ എ​മി​റേ​റ്റി​ലെ 12 സ്ഥ​ല​ങ്ങ​ളി​ലാ​യി 12 ദി​വ​സ​ങ്ങ​ളി​ൽ ലൈ​റ്റ്​ ഷോ​ക​ൾ അ​ര​ങ്ങേ​റും. വൈ​കീ​ട്ട് ആ​റു​മു​ത​ൽ രാ​ത്രി 11 വ​രെ​യാ​ണ്​ ഷോ​ക​ൾ ആ​സ്വ​ദി​ക്കാ​നാ​കു​ക. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ അ​ർ​ധ​രാ​ത്രി​വ​രെ ഷോ​ക​ളു​ണ്ടാ​കും. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഷാ​ർ​ജ പൊ​ലീ​സ്, ജ​ന​റ​ൽ സൂ​ഖ് – അ​ൽ ഹം​രി​യ, ക​ൽ​ബ വാ​ട്ട​ർ​ഫ്ര​ണ്ട് എ​ന്നി​വ​യാ​ണ്​ ഈ ​വ​ർ​ഷം പു​തു​താ​യി മേ​ള​യി​ൽ ചേ​ർ​ത്ത മൂ​ന്ന് ലൊ​ക്കേ​ഷ​നു​ക​ൾ. ഖാ​ലി​ദ് ല​ഗൂ​ൺ, അ​ൽ​മ​ജാ​സ് വാ​ട്ട​ർ ഫ്ര​ണ്ട്, ബീ​അ ഗ്രൂ​പ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ്, അ​ൽ ദൈ​ദ്​ കോ​ട്ട, ഷാ​ർ​ജ മോ​സ്ക്, ശൈ​ഖ്​ റാ​ശി​ദ് അ​ൽ ഖാ​സി​മി മ​സ്ജി​ദ്, അ​ൽ​നൂ​ർ മ​സ്ജി​ദ്, അ​ൽ റാ​ഫി​സ ഡാം ​എ​ന്നി​വ​യാ​ണ്​ ഷോ ​അ​ര​ങ്ങേ​റു​ന്ന മ​റ്റു സ്​​ഥ​ല​ങ്ങ​ൾ. അ​തോ​ടൊ​പ്പം ഷാ​ർ​ജ​യി​ലെ യൂ​നി​വേ​ഴ്സി​റ്റി സി​റ്റി ഹാ​ൾ കെ​ട്ടി​ട​ത്തി​നു മു​ന്നി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ലൈ​റ്റ് വി​ല്ലേ​ജി​ൽ 55ല​ധി​കം ദേ​ശീ​യ പ​ദ്ധ​തി​ക​ളു​ടെ ഷോ​ക​ൾ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. ഷാ​ർ​ജ വാ​ണി​ജ്യ, വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന വ​കു​പ്പാ​ണ്​ പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.