മഴ ലഭ്യത മൂലം യുഎ ഇ യിൽ 300 ക്ലൗഡ് സീഡിങ് പദ്ധതി ആരംഭിക്കും

Share

അബുദാബി: മഴ ലഭ്യത ഉറപ്പാക്കുന്നതിന് 2024ല്‍ യുഎ ഇ യിൽ 300 ക്ലൗഡ് സീഡിങ് ദൗത്യങ്ങള്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജലക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ക്ലൗഡ് സീഡിങ് പദ്ധതികള്‍ തുടരുമെന്നാണ് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ (നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി) വിഭാഗം അറിയിച്ചത്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ മഴ വര്‍ധിപ്പിക്കല്‍ ഗവേഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് അല്‍ അറബിയ ഇംഗ്ലീഷ് മാധ്യമമാണ് ഇതുസംബന്ധിച്ച വിശദ റിപ്പോര്‍ട്ട് നല്‍കിയത്. ഭൂമിയിലെ ഏറ്റവും ചൂടേറിയതും വരണ്ടതുമായ പ്രദേശങ്ങളിലൊന്നിലാണ് യുഎഇ സ്ഥിതി ചെയ്യുന്നത്. 23 വര്‍ഷത്തിലേറെയായി മഴ വര്‍ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്കും വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് സാങ്കേതികതയിലൂടെ മേഘങ്ങളെ ഖനീഭവിപ്പിക്കുന്നതിനും രാജ്യം ശ്രമങ്ങള്‍ നടത്തിവരുന്നു. ആഗോള താപനില ഉയര്‍ന്നത് ഉള്‍പ്പെടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ ഗള്‍ഫ് മേഖലയെ ബാധിക്കുന്നതും വര്‍ധിച്ചുവരുന്ന ജനസംഖ്യയും രാജ്യത്ത് ജലസ്രോതസ്സുകളുടെ കുറവിന് കാരണമാവുന്നുണ്ട്. കടല്‍വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്താണ് ദൈനംദിന ആവശ്യങ്ങള്‍ രാജ്യം നിറവേറ്റുന്നത്. യുഎഇയിലെ ശാസ്ത്രജ്ഞര്‍ ക്ലൗഡ് സീഡിങ് ദൗത്യങ്ങള്‍ക്കായി വ്യത്യസ്ത രീതികള്‍ ഉപയോഗിക്കുന്നത്. രാജ്യത്തെ ജലക്ഷാമം കണക്കിലെടുത്ത് ക്ലൗഡ് സീഡിങ് ദൗത്യം ഉടൻ ആരംഭിക്കുന്നതാണ്.