യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും അറസ്റ്റ്

Share

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ സെക്രട്ടേറിയറ്റ് മാർച്ചിലെ മൂന്നു കേസിൽ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിന്റെ ജാമ്യഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് മൂന്നു കേസുകളിൽ കൂടി അറ്സറ്റ് ചെയ്തിരിക്കുന്നത്. ജില്ലാ ജയിലിൽവച്ച് കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. മറ്റു മൂന്നു കേസുകളിൽ റിമാൻഡ് ചെയ്യാൻ രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പൊലീസ് റജിസ്റ്റർ ചെയ്ത 4 കേസുകളിലെ 3 കേസിൽ രാഹുലിനെ ഹാജരാക്കാൻ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി–3 ഉത്തരവിട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് രാഹുലിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസുകളിൽ പൊലീസ് ആവശ്യപ്രകാരം കഴിഞ്ഞ ദിവസം പ്രൊട്ടക്‌ഷൻ വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. അതിനു പുറമേ മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത മറ്റൊരു കേസുമുണ്ട്. ഇതു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണു പരിഗണിക്കുന്നത്. ഇതിൽ പൊലീസ് ഇതുവരെ പ്രൊട്ടക്‌ഷൻ വാറന്റ് ആവശ്യപ്പെട്ടിട്ടില്ല. അത് ഇന്നു നൽകാനാണു പൊലീസ് നീക്കം.