പി ഒ ഡി വിനോദസഞ്ചാരികൾക്ക് സൗകര്യമൊരുക്കി ദുബായ്

Share

ദുബായ്: പ്രത്യേക ആവശ്യങ്ങളോ നിശ്ചയദാർഢ്യമോ ഉള്ള വിനോദസഞ്ചാരികൾക്ക് (PoD) ദുബായിൽ മൂന്ന് മാസം വരെ സൗജന്യ പൊതു പാർക്കിംഗും, ടാക്സി നിരക്കിൽ ഇളവും ലഭിക്കും. നാലാമത് ആക്‌സസബ്‌ൾ ട്രാവൽ ആൻഡ് ടൂറിസം ഇന്റർനാഷണൽ കോൺഫറൻസിൽ സംസാരിക്കവെ, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ), ദുബായ് ടാക്സി കമ്പനി (ഡി‌ടി‌സി) എന്നിവയിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
മുതിർന്ന എമിറേറ്റുകൾക്കും, പി ഒ ഡികൾക്കും നൽകുന്ന പ്രത്യേകാവകാശത്തിന് സമാനമായി, പിഒഡി ടൂറിസ്റ്റുകൾക്ക് ദുബായിലുടനീളം പൊതു പാർക്കിംഗ് സൗജന്യമായി ഉപയോഗിക്കാമെന്ന് പാർക്കിംഗ് ഡിപ്പാർട്ട്‌മെന്റ് ആർടിഎ ഡയറക്ടറും ഫ്രണ്ട്‌ലി ഓർഗനൈസേഷൻ മേധാവിയുമായ ഒസാമ അൽ സഫി അറിയിച്ചു.
നിലവിൽ സൗജന്യ പാർക്കിങ്ങിന് അപേക്ഷിക്കുന്നതിനായി ആർടിഎയുടെ വെബ്‌സൈറ്റൊ, അല്ലെങ്കിൽ ആപ്പ് വഴിയോ ഓൺലൈനായി അപേക്ഷിക്കവുന്നതാണ്. കൂടാതെ സൗജന്യ പാർക്കിംഗ് പെർമിറ്റുകൾ ഡിജിറ്റൈസ് ചെയ്തിട്ടുള്ളതിനാൽ പി ഒ ഡി കൾക്ക് പെർമിറ്റുകൾ പ്രിന്റ് ചെയ്ത് പ്രദർശിപ്പിക്കേണ്ടതില്ല. എന്നിരുന്നാലും, PoD ടൂറിസ്റ്റുകൾക്കുള്ള സൗജന്യ പാർക്കിംഗ് താൽക്കാലികവും ഒരു അപേക്ഷയ്ക്ക് മൂന്ന് മാസം വരെ പരിമിതവുമാണ്. അതേസമയം, PoD ടൂറിസ്റ്റുകൾക്ക് സനദ് കാർഡ് ഉണ്ടെങ്കിൽ മാത്രമേ ദുബായിലുടനീളമുള്ള ടാക്സി നിരക്കുകളിൽ 50 ശതമാനം വരെ ഇളവ് ലഭിക്കു എന്നാണ് ഡിടിസിയിലെ ആക്ടിംഗ് ചീഫ് ബിസിനസ് ട്രാൻസ്ഫോർമേഷൻ ഓഫീസർ അബ്ദുല്ല ഇബ്രാഹിം അൽ മീർ വ്യക്തമാക്കിയത്.