രാജ്യത്ത് ശൈത്യകാലം ആരംഭിച്ചു; വിനോദ സഞ്ചാരികളെ കാത്ത് കാ​മ്പ​യി​ൻ

Share

ദു​ബൈ: രാ​ജ്യ​ത്ത് കു​റ​ഞ്ഞ താ​പ​നി​ല അ​ൽ​ഐ​നി​ലെ റ​ക്ന പ്ര​ദേ​ശ​ത്ത്​ രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും താ​പ​നി​ല ഒ​റ്റ​സം​ഖ്യ​യി​ലേ​ക്ക്​ താ​ഴ്ന്ന​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. റാ​സ​ൽ​ഖൈ​മ​യി​ലെ പ​ർ​വ​ത​മേ​ഖ​ല​യാ​യ ജ​ബ​ൽ​ജൈ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 7.2ഡി​ഗ്രി താപനിലയാണ് ​ രേ​ഖ​പ്പെ​ടു​ത്തിയത്. ജ​ബ​ൽ​ജൈ​സ്​ അ​ട​ക്കം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​പ​നി​ല വീ​ണ്ടും കു​റ​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.
ഈ വർഷത്തെ ത​ണു​പ്പു​സീ​സ​ൺ ഡി​സം​ബ​ർ 21മു​ത​ൽ ആ​രം​ഭിച്ചെങ്കിലും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ഇ​ത്ത​വ​ണ ത​ണു​പ്പ്​ ശ​ക്ത​മ​ല്ല എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ത​ണു​പ്പ്​ ശ​ക്ത​മാ​യ​തോ​ടെ രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക്യാ​മ്പി​ങ്​ ന​ട​ത്തു​ന്ന​വ​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും എ​ണ്ണം വ​ർ​ധി​ക്കുകയും, വി​നോ​ദ സ​ഞ്ചാ​രി​ക​ളെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട്​ നാ​ലാ​മ​ത്​ ശൈ​ത്യ​കാ​ല കാ​മ്പ​യി​ന്​ തു​ട​ക്കാം കുറിക്കുകയും ചെയ്തു. ‘ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ശൈ​ത്യ​കാ​ലം’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്. ആ​ഭ്യ​ന്ത​ര ടൂ​റി​സ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും, ത​ണു​പ്പു​കാ​ലം ആ​സ്വ​ദി​ക്കാനായി വി​ദേ​ശ സ​ഞ്ചാ​രി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ക എന്നതാണ് കാമ്പയിന്റെ ല​ക്ഷ്യം. ക​ഴി​ഞ്ഞ വർഷങ്ങളിലെ ത​ണു​പ്പു​കാ​ല കാ​മ്പ​യി​ൻ സീ​സ​ണു​ക​ളിൽ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 14 ല​ക്ഷ​മാ​യി വർധിച്ചിരുന്നു. ഇനിയും സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വർധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.