സർക്കാർ ജീവനക്കാർക്ക് കോടികളുടെ ബോണസുമായി ദുബായ്

Share

ദുബായ്: എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്തയുമായി ദുബായ് ഭരണകൂടം. ജീവനക്കാർക്ക് ഇനി മുതൽ 152 ദശലക്ഷം ദിർഹം ബോണസ് അനുവദിക്കും. ദുബായ് കിരീടാവകാശിയായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം ആണ് ഈ സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്. ജീവനക്കാർക്കിടയിൽ സർഗ്ഗാത്മകതയും പ്രതിബദ്ധതയും പരിപോഷിപ്പിക്കുന്ന അന്തരീക്ഷം വളർത്തിയെടുക്കാനാണ് ദുബായ് ഗവൺമെന്റ്ന്റെ ലക്ഷ്യം. “പ്രതിഭകളെ വളർത്തിയെടുക്കാനും സർഗ്ഗാത്മകതയും, പുതുമയും വളർത്താനും; ദുബായ് ഗവൺമെന്റിന്റെ തന്ത്രവുമായി യോജിപ്പിച്ച് വ്യക്തികളെ അവരുടെ നൂതന ആശയങ്ങൾ നടപ്പിലാക്കാൻ പ്രാപ്തരാക്കുകയും, ജീവനക്കാർക്ക് പെർഫോമൻസ് അധിഷ്ഠിത ബോണസായി 152 ദശലക്ഷം ദിർഹം വിതരണം ചെയ്യാൻ ഞങ്ങൾ അംഗീകാരം നൽകിയിട്ടുണ്ട്,” എന്നാണ് ഷെയ്ഖ് ഹംദാൻ അറിയിച്ചത്.
യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂമിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി ഓരോ ജീവനക്കാരുടെയും പ്രകടനം വിലയിരുത്തിയാണ് ബോണസ് അനുവദിക്കുക. ജോലിയിലെ ആത്മാര്‍തഥ ഉള്‍പ്പെടെ ഇതിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്. അതോടൊപ്പം ദുബായ് ജോലിക്കാര്‍ക്ക് സുസ്ഥിരും ആനന്ദകരവുമായ ജീവിതം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.