സൗദി അറേബ്യന്‍ റോയല്‍ എയര്‍ഫോഴ്‌സിന്‍റെ യുദ്ധവിമാനം തകര്‍ന്ന് രണ്ട് ജീവനക്കാര്‍ മരിച്ചു

Share

സൗദി അറേബ്യന്‍  റോയല്‍ എയര്‍ഫോഴ്‌സിന്‍റെ എഫ്-15 എസ്‌എ സൗദി അറേബ്യന്‍ റോയല്‍ എയര്‍ഫോഴ്‌സിന്‍റെ പരിശീലന പറക്കലിനിടെയാണ് സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ദഹ്‌റാനിലായിരുന്നു സംഭവം നടന്നത്.
വ്യാഴാഴ്ച പതിവ് പരിശീലനത്തിനിടെ പ്രാദേശിക സമയം 12:50ന് വിമാനം ദഹ്‌റാനിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍ ബേസില്‍ തകര്‍ന്നതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി അറിയിച്ചു. സംഭവത്തെക്കുറിച്ച്‌ അന്വേഷണ സമിതി അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മാലിക്കി അനുശോചനം അറിയിച്ചു.