ലോക്‌സഭാ ‘സെമിഫൈനൽ’ പോരാട്ടത്തിൽ നേട്ടം കൊയ്ത് ബി.ജെ.പി; മിസോറാമില്‍ ZPM മുന്നേറ്റം

Share

ഡല്‍ഹി: മിസോറമില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ എംഎന്‍എഫിന് (Mizo National Front) വന്‍ തിരിച്ചടി. കേവലം 5 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം മാത്രമുള്ള ZPM (Zoram People’s Movement) സംസ്ഥാനത്ത് വലിയ മുന്നേറ്റം നടത്തുകയാണ്. ആകെയുള്ള 40 സീറ്റുകളില്‍ 26 ഇടത്തും ZPM മുന്നില്‍ നില്‍ക്കുകയാണ്. ഭരണകക്ഷിയായ എംഎന്‍എഫ് 11 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്നിലുള്ളത്. ബി.ജെ.പി രണ്ടിടത്തും കോണ്‍ഗ്രസ് ഒരു മണ്ഡലത്തിലും മുന്നിട്ടു നില്‍ക്കുകയാണ്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ വന്‍ ഭൂരിപക്ഷത്തില്‍ ZPM-ന് മിസോറമില്‍ അധികാരത്തിലെത്താന്‍ കഴിയും.

മിസോറമില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് വോട്ടെണ്ണലിന് മുമ്പുതന്നെ ZPM മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ലാല്‍ഡുഹോമ പ്രഖ്യാപിച്ചിരുന്നു. സേര്‍ഛിപില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. അതിനിടെ മിസോറമില്‍ അടുത്ത സര്‍ക്കാരിന്റെ ഭാഗമായിരിക്കും ബിജെപിയെന്ന് സംസ്ഥാന പ്രസിഡന്റ് വാന്‍ലാല്‍മുകയും പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബിജെപി മൂന്ന് സീറ്റുകളിലെങ്കിലും വിജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ലാല്‍ഡുഹോമയാണ് ZPM പാര്‍ട്ടിയുടെ സ്ഥാപകന്‍. ആറ് പ്രാദേശിക പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്താണ് പുതിയ പാര്‍ട്ടി സ്ഥാപിച്ചത്. 2018-ലെ മിസോറം തെരഞ്ഞെടുപ്പില്‍ എട്ടു സീറ്റുകള്‍ നേടി കോണ്‍ഗ്രസിനെക്കാള്‍ മുന്നിലെത്തിയിരുന്നു.

അതേസമയം തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഫലം അറിവായ നാലില്‍ രാജ്യത്തിന്റെ ഹൃദയ ഭാഗങ്ങളായ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി-യാണ് ഭരണം പിടിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജം.പി തരംഗമാണ് ഉണ്ടായത്. കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ ആകെ കിട്ടിയത് തെലങ്കാന മാത്രമമാണ്. സംസ്ഥാന രൂപീകരണം മുതല്‍ 10 വര്‍ഷമായി അധികാരത്തിലിരുന്ന ബി.ആര്‍.എസ് പാര്‍ട്ടിയെ നിഷ്പ്രഭമാക്കിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. 5 സംസ്ഥാനങ്ങളിലും ഓരോ പാര്‍ട്ടിക്കും ലഭിച്ച സീറ്റ് നില…

MIZORAM (counting going on)
Total Seats-40
ZPM-26
MNF-11
BJP-3
Congress- 1

MADYA PRADESH
Total Seats-230
BJP-163
Congress -66
Others-1

RAJASTHAN
Total Seats-199
BJP-115
Congress-69
Others-15

CHHATISGARH
Total Seats- 90
BJP- 54
Congress-35
Others-1

TELANGANA
Total Seats-119
BRS- 39
Congress -64
BJP- 8
Others-8