‘റോബിന്‍’… താരപരിവേഷത്തോടെ യാത്ര തുടരുന്നു; ഇന്ന് മാത്രം പിഴ ചുമത്തിയത് 30,000 രൂപ

Share

പാലക്കാട്: പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് ഇന്നുരാവിലെ പുറപ്പെട്ട റോബിന്‍ എന്ന ബസിന് വ്യത്യസ്ത സ്ഥലങ്ങളിലെ പരിശോധനയിലൂടെ കേരളത്തിലെ ഗതാഗതവകുപ്പ് ഇന്ന് ചുമത്തിയത് 30,000 രൂപയുടെ പിഴ. നിലവില്‍ വാഹനം വാളയാര്‍ ബോര്‍ഡര്‍ കടന്ന് യാത്ര തുടരുകയാണ്. ഇതിനിടയിലാണ് പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഇത്രയും തുക പിഴ ചുമത്തിയത്. പത്തനംതിട്ടയില്‍ നിന്നും സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ നാല് സ്ഥലങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനത്തില്‍ പരിശോധന നടത്തി. പത്തനംതിട്ട, പാലാ, അങ്കമാലി, പുതുക്കാട് എന്നിവിടങ്ങളില്‍ എത്തിയപ്പോഴാണ് പരിശോധനയ്ക്കായി എം.വി.ഡി ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞത്. എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി പരിശോധന നടത്തി വാഹനം പിടിച്ചെടുക്കാതെ പിഴയീടാക്കി ബസിനെ പോകാന്‍ അനുവദിക്കുകയായിരുന്നു.

അതേസമയം മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതികാര നടപടിക്കെതിരെ പലയിടങ്ങളിലും നാട്ടുകാരും സംഘടിച്ചെത്തി ‘റോബിന്‍’ ബസുടമയ്ക്ക് പിന്തുണ അറിയിച്ചു. വഴിനീളെ നിരവധി പേരാണ് റോബിന്‍ ബസിന് ഹാരാര്‍പ്പണം നടത്തിയും മോട്ടോര്‍വാഹന ഉദ്യോഗസ്ഥരോട് കയര്‍ത്തും കൂകി വിളിച്ചും ബസിന് പിന്തുണയുമായി തെരുവിലിറങ്ങിയത്. തൊടുപുഴയിലെത്തിയ ബസിന് ബസ് സ്റ്റാന്‍ഡില്‍ വന്‍ സ്വീകരണമൊരുക്കിയും നാട്ടുകാര്‍ പ്രതിഷേധിച്ചു. മുമ്പ് രണ്ടുതവണ എം.വി.ഡി പിടികൂടിയ ബസ് ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് റോഡിലിറങ്ങുന്നതെന്ന് ബസുടമ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേറ്റ് കാര്യേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. പിഴ ചുമത്തിയ ശേഷവും യാത്ര തുടരുന്ന ബസിനെ വഴിയില്‍ ഇനിയും എം.വി.ഡി ഉദ്യോഗസ്ഥര്‍ തടഞ്ഞ് പിഴ ചുമത്തിയേക്കും.

അതേസമയം  മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പു​മാ​യി ഏ​റ്റു​മു​ട്ടു​ന്ന റോ​ബി​ൻ ബ​സി​നെ പൂ​ട്ടാ​ൻ പു​തി​യ ത​ന്ത്ര​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി തയ്യാരെടുക്കുന്നു. നാളെ ഞാ​യ​റാ​ഴ്ച മു​ത​ൽ പ​ത്ത​നം​തി​ട്ട – ഈ​രാ​റ്റു​പേ​ട്ട – കോ​യ​മ്പ​ത്തൂ​ർ വോ​ൾ​വോ എ​സി സ​ർ​വീ​സ് ആ​രം​ഭി​ക്കാനാണ് നീക്കം. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും രാ​വി​ലെ 04:30-ന് ​ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സ് തി​രി​കെ കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും വൈ​കു​ന്നേ​രം 04:30-ന് ​പു​റ​പ്പെ​ടും. റാ​ന്നി, എ​രു​മേ​ലി, കാ​ഞ്ഞി​ര​പ്പ​ള്ളി, ഈ​രാ​റ്റു​പേ​ട്ട, തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ, അ​ങ്ക​മാ​ലി, തൃ​ശൂ​ർ, വ​ട​ക്കാ​ഞ്ചേ​രി, പാ​ല​ക്കാ​ട് വ​ഴി​യാ​ണ് സ​ർ​വീ​സ് നടത്തുക.