കോണ്‍ഗ്രസ് നേതാവ് പ്രമോദ് ഷാര്‍ജ പുസ്തകമേളയില്‍; സ്വീകരണം നല്‍കി യു.എ.ഇ പ്രവര്‍ത്തകര്‍

Share

ഷാര്‍ജ: 42-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ മാധവസിന്ധ്യ ഹോസ്പിറ്റല്‍ ചെയര്‍മാനുമായ പ്രമോദിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സ്റ്റാളില്‍ സ്വീകരണം നല്‍കി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ: വൈ.എ റഹീം, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എ.ഇ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ചിരന്തന പബ്ലിക്കേഷന്‍ പ്രസിഡന്റുമായ പുന്നക്കന്‍ മുഹമ്മദലി, സാംസ്‌കാരിക സംഘടനയായ ദര്‍ശന യു.എ.ഇ-യുടെ പ്രസിഡണ്ട് സി.പി ജലീല്‍, ഇന്‍ക്കാസ് കേന്ദ്ര കമ്മിറ്റി അംഗം പി.ആര്‍ പ്രകാശ്, ശ്രീജിത്ത് കണ്ണൂര്‍, തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് മേളയിലെ ഇന്ത്യന്‍ പവലിയന്‍ ഉള്‍പ്പെടെയുള്ള വിവിധ പബ്ലിക്കേഷന്‍ സ്റ്റാളുകള്‍ പ്രമോദ് സന്ദര്‍ശിച്ചു. ലോകത്തെ ഏറ്റവും മികച്ച പുസ്തകമേള കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇത്തരമൊരു സംരംഭത്തിന് നേതൃത്വം നല്‍കുന്ന ഷാര്‍ജ ഭരണാധികാരിയുടെ ഇച്ഛാശക്തിയെ അഭിനന്ദിക്കുന്നതായും പ്രമോദ് പറഞ്ഞു.