അസമയത്ത് ആരാധനാലയങ്ങളില്‍ വെടിക്കെട്ടിന് നിരോധനം; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

Share

കൊച്ചി: കേരളത്തിലെ ആരാധനാലയങ്ങളില്‍ ഉല്‍സവാഘോഷങ്ങളുടെ ഭാഗമായി അസമയങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി.  അസമയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതത് ജില്ല കലക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും ആരാധനാലയങ്ങളില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും ഹൈകോടതി ഉത്തരവിട്ടു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങള്‍ക്ക് കാരണമാകുമെന്ന് നിരീക്ഷിച്ച കോടതി ജനങ്ങള്‍ക്ക് കാതലായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധന ഉത്തരവിറക്കിയത്. ദൈവ പ്രീതിക്കായി പടക്കം പൊട്ടിക്കണമെന്ന് ഒരിടത്തും പറയുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊച്ചിയിലെ മരട് ക്ഷേത്രത്തില്‍ പതിവായി നടക്കുന്ന വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.