കൊച്ചിയില്‍ കോള്‍ഡ് സ്റ്റോണ്‍ ക്രീമറിയുടെ പുതിയ ഔട്ട്‌ലെറ്റ്; ഇന്ത്യയിലെ 11-ാമത്തെ ശാഖ

Share

കൊച്ചി: ഐസ്‌ക്രീം നിർമാണ-വിതരണ രംഗത്തെ ആഗോള ബ്രാന്‍ഡും അമേരിക്കയിലെ പ്രമുഖ ബ്രാന്‍ഡുമായ കോള്‍ഡ് സ്റ്റോണ്‍ ക്രീമറിയുടെ കേരളത്തിലെ മൂന്നാമത്തെ ഔട്ട്‌ലെറ്റ് കൊച്ചി ജോസ് ജംഗ്ഷനില്‍ ആരംഭിച്ചു. ‘ബിംബിസ്’ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പി.എ അബ്ദുല്‍ ഗഫൂര്‍ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു. എല്ലാദിവസവും പുതിയ ക്രീമുകള്‍ ഉപയോഗിച്ച് 100% വെജിറ്റേറിയന്‍ ഐസ്‌ക്രീമാണ് നിര്‍മ്മിക്കുന്നത്. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ടോപ്പിംഗ്‌സും, ഫ്‌ളേവേഴ്‌സും ഉപയോഗിച്ച് മില്‍ക്ക് ഷേക്ക്, സ്മൂത്തീസ്, ഐസ്‌ക്രീം കേക്ക്, കോഫി, കുക്കീസ്, പേസ്റ്റ്‌റീസ്, സണ്‍ഡേസ് എന്നീ വെറൈറ്റികളിലാണ് ഐസ്‌ക്രീം ലഭ്യമാക്കുന്നത്. 75 രൂപ മുതലുള്ള ഐസ്‌ക്രീം ഉല്‍പ്പന്നങ്ങള്‍ ഈ ഷോറൂമുകൾ വഴി ലഭ്യമാണ്. പാട്ടുപാടിയും, നൃത്തച്ചുവടുകൾ വച്ചും  ഉപഭോക്താക്കളെ വിസ്മയിപ്പിച്ചാണ് ജീവനക്കാർ തല്‍സമയം ഐസ്‌ക്രീം നിര്‍മ്മിക്കുന്നത്.

‘ടേബിള്‍സ്’ ഇന്ത്യയുടെ കീഴിലുള്ള യു.എസ് ഐസ്‌ക്രീം ബ്രാന്‍ഡാണ് ‘കോള്‍ഡ് ക്രീമറി’. ഇന്ത്യയിലെ പതിനൊന്നാമത്തെ ഔട്ട്‌ലെറ്റും കേരളത്തിലെ മൂന്നാമത്തെ ഔട്ട്‌ലെറ്റുമാണ് കൊച്ചി  ജോസ് ജംഗ്ഷനില്‍ ആരംഭിച്ചത്. കൊച്ചി പനമ്പള്ളി നഗറിലും തിരുവനന്തപുരം ലുലു മാളിലുമാണ് കേരളത്തിലെ മറ്റ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. സൗദ ഗഫൂര്‍, ടേബിള്‍സ് വൈസ് പ്രസിഡന്റ് സാജന്‍ അലക്‌സ്, ടേബിള്‍സ് ഇന്ത്യ ജനറല്‍ മാനേജര്‍ സുമന്ത ഗുഹ, ലുലു ഫിനാള്‍ഷ്യല്‍സ് ഡയറക്ടര്‍ മാത്യു വിളയില്‍, ലുലു ഫിന്‍സെര്‍വ്വ് എം.ഡി സുരേന്ദ്രന്‍ അമിറ്റത്തൊടി, ടേബിള്‍സ് ഡി.ജി.എം അരുണ്‍ സി.എസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.