ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

Share

ഹാങ്ഝൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. അഫ്ഗാനിസ്ഥാനെതിരായ ഫൈനല്‍ മത്സരം മഴമൂലം പൂര്‍ത്തിയാക്കാനാകാതെ ഉപേക്ഷിച്ചതോടെയാണ് റാങ്കിംഗിലെ ഉയര്‍ന്ന സ്ഥാനം കണക്കാക്കി ഇന്ത്യയ്ക്ക് കിരീടം ലഭിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 18.2 ഓവറില്‍ 112/5 എന്ന നിലയില്‍ ബംഗ്ലാദേശ് നില്‍ക്കേയാണ് മഴയെത്തിയത്. മഴ ശക്തമായതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി അര്‍ഷദീപ് സിംഗ്, ശിവം ദുബെ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. നേരത്തെ വനിതാ വിഭാഗം ക്രിക്കറ്റിലും ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. 28 സ്വര്‍ണവുമായി മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. 192 സ്വര്‍ണം നേടിയ ചൈനയാണ് പട്ടികയില്‍ മുന്നില്‍.