‘കില്ലര്‍ ഓഫറുമായി ഷാര്‍ജ ലുലു’; വന്‍ വിലക്കിഴിവ് ഇന്ന് രാത്രി 12 മണിവരെ

Share

ഷാര്‍ജ: നിങ്ങള്‍ ‘കില്ലര്‍ ഓഫര്‍’ എന്ന് കേട്ടിട്ടുണ്ടോ? അത് കേട്ടാല്‍ പോര.. കണ്ട് തന്നെ അറിയണം. എങ്കില്‍ ഇന്നുതന്നെ ലുലുവിന്റെ ഷാര്‍ജയിലുള്ള അല്‍-നഹ്ദയിലേയോ റയാനിലോയോ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് പോകൂ..സ്വന്തം കണ്ണുകളെപ്പോലും വിശ്വസിക്കാന്‍ കഴിയാത്തത്ര വിലക്കുറവില്‍ എന്തും വാങ്ങാനുള്ള ദിവസമാണിന്ന്. ഇന്ന് അര്‍ധരാത്രി 12 മണിവരെ നിങ്ങളുടെ വരവും കാത്ത് ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങളുമായി അവിശ്വസനീയമായ വിലക്കിഴിവില്‍ ലുലുവിന്റെ ഈ രണ്ട് ഹൈപ്പര്‍ മാര്‍ക്കറ്റുകളും തുറന്നിരിക്കും. ഈ അല്‍ഭുത വിലക്കുറവ്
ഒരിക്കല്‍ മാത്രം സംഭവിക്കുന്നതുകൊണ്ടാകാം ഒരുപക്ഷേ ‘കില്ലര്‍ ഓഫര്‍’ എന്ന് ലുലു പേരിട്ടിരിക്കുന്നത്.

ഓഫര്‍ പ്രഖ്യാപനം വന്നതിന് പിന്നാലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ തിരക്കേറുകയാണ്. പ്രത്യേകിച്ചും വീട്ടമ്മമാര്‍ ഷാര്‍ജ അല്‍-നഹ്ദ, ഷാര്‍ജ റയാന്‍ എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളില്‍ കൂട്ടത്തോടെ എത്തുകയാണ്. പച്ചക്കറി, മീന്‍, മാംസം എന്നിവയ്ക്ക് വമ്പിച്ച ആദായ വില്‍പനയാണ് പൊടിപൊടിക്കുന്നത്. അതായത് ഒരു കിലോ തക്കാളിയുടെ വില 2 ദിര്‍ഹത്തിനും താഴെ മാത്രം. ഇനി ഒന്നരലിറ്ററിന്റെ സണ്‍ ഫ്ളവര്‍ ഓയില്‍ എടുത്താലോ 6.90 ദിര്‍ഹം നല്‍കിയാല്‍ മതി. മറ്റൊരു കിടിലന്‍ ഓഫര്‍ കുടി വെള്ളത്തിനാണ്. ഒയാസിസ് ഒന്നര ലിറ്ററിന്റെ ആറു ബോട്ടില്‍ വെള്ളത്തിന് വെറും 2.25 ദിര്‍ഹവും അഞ്ചുകിലോ ബസുമതി അരിക്ക് കേവലം 13.90 ദിര്‍ഹവുമാണ് വില. ഒരു ലിറ്റര്‍ വെളിച്ചെണ്ണ 7.90-നും ഒന്നര കിലോ ഏരിയല്‍ വാഷിംഗ് പൗഡര്‍ പായ്ക്ക് 10.90-ദിര്‍ഹത്തിനും നല്‍കുമെന്നാണ് ലുലുവിന്റെ വാഗ്ദാനം.

മറ്റൊരു ഗംഭീര ഓഫര്‍ സോപ്പ് എൈറ്റങ്ങള്‍ക്കാണ്. 3 യാഡ്ലി സോപ്പിന്റെ വില 5.75 ദിര്‍ഹം മാത്രം. രണ്ടെണ്ണം ചേരുന്ന ഹെഡ് ആന്‍ഡ് ഷോള്‍ഡേഴ്‌സ് ഷാംപു പായ്ക്ക് 12.90 ദിര്‍ഹത്തിനും ലഭിക്കും. മത്സ്യത്തിനും മാംസത്തിനും ഇന്നത്തെ ദിവസം പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിലക്കുറവാണെന്ന് ലുലു ഉറപ്പു തരുന്നു. ബോണ്‍ലെസ്സ് ഇന്ത്യന്‍ ബീഫിന് 6.95 ദിര്‍ഹമാണത്രേ.. റെഡിമെയിഡ് മലബാര്‍ ചിക്കന്‍ ദം ബിരിയാണിയും വളരെ വിലക്കുറവില്‍ ഇവിടെ നിന്നും ലഭിക്കും. ഇതെല്ലാം സ്വന്തമാക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിനാല്‍ സമയം കളയണ്ട…രാത്രി 12 മണിക്ക് മുമ്പായി ഷാര്‍ജ അല്‍ നഹ്ദയിലെയും റയാനിലുമുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെത്തി ഓഫറുകള്‍ സ്വന്തമാക്കൂ.