സവാളയ്ക്ക് കയറ്റുമതിത്തീരുവ; ഇന്ത്യൻ വില യു.എ.ഇ-യെ ബാധിക്കില്ല

Share

ദുബായ്: സവാള വില ഇന്ത്യക്കാരെ കരയിച്ചെങ്കിലും അത് യു എ ഇ വിപണിയിൽ ബാധിക്കില്ലെന്ന് വ്യാപാരികൾ. പച്ചക്കറിക്ക് 40 ശതമാനം കയറ്റുമതി തീരുവ ഉയർത്താനുള്ള ഇന്ത്യയുടെ തീരുമാനം കാര്യമായി യു.എ.ഇ-യെ ബാധിക്കില്ല. ഇന്ത്യയിൽ നിന്ന് സവാള ഇറക്കുമതി ചെയ്യുന്ന വിപണികളിൽ പ്രധാനപ്പെട്ട രാജ്യമാണ് യു.എ.ഇ . കൂ​ടാ​തെ തു​ർ​ക്കി​യ, ഈ​ജി​പ്ത്, ഗ്രീ​സ്, യു.​എ​സ്, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നുമാണ് യു.എ.ഇ ​ സ​വാ​ള ഇ​റ​ക്കു​മ​തി ചെയ്യാറുള്ളത്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് ഇന്ത്യ സവാള കയറ്റുമതി നിയന്ത്രിച്ചിരുന്നു. നേരത്തെ ഇന്ത്യ ബസുമതിയല്ലാത്ത അരിക്കും കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതെ തുടർന്ന് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അരിയുടെ ഇറക്കുമതി കൂട്ടിയതിനാൽ യു.എ.ഇ വിപണിയെ കാര്യമായി ബാധിച്ചില്ല.

ഇന്ത്യൻ കയറ്റുമതി നിയന്ത്രിച്ചാൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കൂട്ടാനാണ് യു.എ.ഇ തീരുമാനം. ഇന്ത്യൻ നടപടി മുൻകൂട്ടി പ്രതീക്ഷിച്ചിതിനാൽ ഈജിപ്ത്, തുർക്കിയ, ഗ്രീസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ബദൽ സംവിധാനം ഏർപ്പെത്തിയിരുന്നുവെന്ന് പ്രമുഖ വ്യാപാരികൾ  പറഞ്ഞു. സെപ്റ്റംബറിന്റെ തുടക്കത്തിൽ ചെറുകിട വിപണിയിൽ സവാള വില കിലോക്ക് 60-70 ശതമാനം വരെ ഉയരുമെന്നും മാർക്കറ്റ് ഇൻറലിജൻസ് ആൻഡ് അനലിറ്റിക്സ് അറിയിച്ചു.