ഇൻറർനെറ്റ് സൈറ്റുകളിലെ 19 ഉള്ളടക്കങ്ങൾ നിരോധിച്ച് യുഎഇ

Share

ദുബായ്: വിവരസാങ്കേതിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഇൻറർനെറ്റ് സൈറ്റുകളിലെ 19 ഉള്ളടക്കങ്ങൾ നിരോധിച്ച് യുഎഇ. കൂടാതെ സമൂഹത്തെയും സർക്കാർ വെബ്സൈറ്റുകളെയും ഡാറ്റയെയും സംരക്ഷിക്കുന്നതിനും ആളുകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുമായിആളുകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുമാണ് ഈ നീക്കം. ഇതിൽ പ്രധാനമായി നീക്കിയത് പൊതു താല്പര്യ വിരുദ്ധ ഉള്ളടക്കം , പൊതു ധാർമികത , പൊതു ക്രമം , ദേശീയ സുരക്ഷ, ഇസ്‌ലാമിക വിരദ്ധമായ കാര്യങ്ങളാണ്. അശ്ലീലംനഗ്നത, വഞ്ചനാ, ഇലക്ട്രോണിക് ഫിഷിംഗ് , അപകീർത്തിപ്പെടുത്തൽ , സ്വകാര്യതാലംഘനം, ക്രിമിനൽ പ്രവൃത്തികൾക്കും കഴിവുകൾക്കും പിന്തുണ, മയക്കുമരുന്ന്, മെഡിക്കൽ രീതികൾ, നിയമങ്ങൾ ലംഘിക്കുന്ന മരുന്നുകൾ ബൗദ്ധിക സ്വത്തവകാശ ലംഘനം , വിവേചനം , വംശീയത, മതങ്ങളുടെ അപകീർത്തിപ്പെടുത്തൽ, വൈറസുകൾ, ക്ഷുദ്രവെയറുകൾ, നിരോധിത ചരക്കുകളുടെയും സേവനങ്ങളുടെയും പ്രമോഷൻ അല്ലെങ്കിൽ കടത്ത്, നിയമവിരുദ്ധ ആശയവിനിമയ സേവനങ്ങൾ, ചൂതാട്ടം,തീവ്രവാദം,നിരോധിത ഉള്ളടക്കം എന്നിവയും ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്നത് . 19 ഉള്ളടക്കമുള്ള സൈറ്റുകളിലേക്കുള്ള ആക്സസ് രാജ്യം ബ്ലോക്ക് ചെയ്തിട്ടുണ്ട്.