മലയാളി ഡോക്ടര്‍ ദുബായില്‍ അന്തരിച്ചു

Share

ദുബായ്: യുവ മലയാളി ഡോക്ടര്‍ ദുബായില്‍ അന്തരിച്ചു. തൃശൂര്‍ എറിയാട് സ്വദേശി 35 വയസുകാരനായ അന്‍സിലാണ്  മരണമടഞ്ഞത്. എറമംഗലത്ത് അബൂബക്കർ ഹൈദ്രോസ്, രഹന ബീഗം ദമ്പതികളുടെ മകനാണ് അൻസിൽ. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. അല്‍ ഐനിലെ ആയുര്‍വേദ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്നു ഡോക്ടർ അന്‍സില്‍. മൃതദേഹം ദുബായ് റാഷിദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  മരണാനന്തര നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി നാലെ ചൊവ്വാഴ്ച  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.  മാടവന പടിഞ്ഞാറെ മുഹ് യുദ്ദീൻ പള്ളിയിൽ ആയിരിക്കും മൃതദേഹം ഖബറടക്കുക.  ഭാര്യ: ഡോ. സഈദ അൻസിൽ. മക്കൾ: ഹിബ, ആസിയ ഇഷ.